അങ്ങോട്ട് ഒരു അടി, ഇങ്ങോട്ട് ഒരു അടി; ഒടുവിൽ ഭീമൻ കങ്കാരുവിൽ നിന്ന് വളർത്തുനായയെ രക്ഷിച്ച് ഉടമ

വളർത്തുനായയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന കങ്കാരുവുമായി പൊരിഞ്ഞ പോരാട്ടം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഓസ്‌ട്രേലിയയിലെ മുൻ പൊലീസ് ഓഫിസറും ആയോധനകലയിൽ പ്രാവീണ്യം നേടിയ വ്യക്തിയുമായ മിക്ക് മൊളോണേ ആണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്.

ALSO READ:ഒല്ലൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍വെച്ച് മര്‍ദിച്ച സംഭവം; മൂന്നുപേര്‍ പൊലീസ് പിടിയില്‍

വളർത്തുനായകൾക്കൊപ്പം നദിക്ക് സമീപത്ത് കൂടി നടക്കുകയായിരുന്നു മിക്ക്. ഇടയ്ക്ക് ഹറ്റ്ച്ചി എന്ന നായയെ കാണാതെയായി. മറ്റു നായകളാകട്ടെ നദിക്ക് സമീപത്തേക്ക് എത്താൻ ഭയപ്പെടുന്നതായും അദ്ദേഹം നിരീക്ഷിച്ചു. അപ്പോഴാണ് നദിയുടെ ഒരു ഭാഗത്തായി ഇരു കൈകളും വെള്ളത്തിൽ മുക്കി നിൽക്കുന്ന 7 അടിയുള്ള ഒരു ഭീമൻ കങ്കാരുവിനെ മിക്ക് കാണുന്നത്.

ALSO READ:മകന് വാങ്ങിയ ടോയ് ഇപ്പോഴും കൈയ്യിൽ, താന്‍ നിരപരാധി, നിയമപരമായി നേരിടും; മല്ലുട്രാവലർ കൊച്ചിയിലെത്തി

പെട്ടന്ന് തന്നെ കങ്കാരുവിനെ കൈകൾക്കടിയിൽ നിന്നും ഹറ്റ്ച്ചി വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് എത്തി. പ്രാണനു വേണ്ടി പിടയുന്ന ഹറ്റ്ച്ചിയെ കണ്ട ഉടനെ മിക്ക് കങ്കാരുവിനു നേരെ പാഞ്ഞടുക്കുകയും കൈകൾ വീശി  കങ്കാരുവിനെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ ഹറ്റ്ച്ചിയെ വിടാൻ ഒരുക്കമല്ലാത്ത കങ്കാരുവിനെ മിക്ക് ആഞ്ഞടിച്ചു. അതേ ശക്തിയിൽ കങ്കാരു തിരിച്ചടിക്കുകയും ചെയ്തു. ഈ സമയത്ത് ഹറ്റ്ച്ചി കരയിലേക്ക് രക്ഷപെട്ടു.കങ്കാരുവിന്റെ അടിയിൽ മിക്കിന്റെ ഫോൺ വെള്ളത്തിൽ തെറിച്ചു വീണു. അതെടുത്ത് കരയിലേക്ക് എത്തുമ്പോഴും കങ്കാരു മിക്കിനെ എതിരേൽക്കാനായി വെള്ളത്തിൽ നിൽക്കുകയായിരുന്നു. ആയോധനകല അറിയില്ലായിരുന്നെങ്കിൽ കങ്കാരുവിനെതിരെ പോരാടാൻ കഴിയില്ലായിരുന്നുവെന്ന് മിക്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News