പാക്കിസ്ഥാനിൽ ഇമ്രാൻ അനുകൂലികളെ നേരിടാനൊരുങ്ങി സർക്കാർ, പ്രതിഷേധക്കാരെ കണ്ടാൽ ഉടൻ വെടിവെയ്ക്കാൻ സൈന്യത്തിന് നിർദ്ദേശം

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അനുകൂലിച്ചുള്ള പ്രതിഷേധങ്ങളെ നേരിടാനൊരുങ്ങി പാക് സർക്കാർ. ഇമ്രാൻഖാനെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ കണ്ടാൽ പ്രതിഷേധക്കാരെ ഉടൻ വെടിവെയ്ക്കാനുള്ള ഉത്തരവാണ് സർക്കാർ പാക് പട്ടാളത്തിന് നൽകിയിരിക്കുന്നത്. ഇസ്ലാമാബാദിൽ ഇമ്രാൻഖാനെ അനുകൂലിക്കുന്ന പ്രതിഷേധങ്ങൾ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ സൈന്യത്തോട് ഇടപെടാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, പ്രതിഷേധക്കാരും പൊലീസും തമ്മിൽ നടത്തിയ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന് പരുക്കേൽക്കുകയും ചെയ്തു. ക്രിക്കറ്റില്‍നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഇമ്രാന്‍ ഖാനുമേല്‍ വഞ്ചന, അഴിമതി, രാജ്യദ്രോഹം തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് പാക് സർക്കാർ ഇമ്രാനെ ജയിലിൽ അടച്ചിരിക്കുന്നത്.

ALSO READ: ട്രംപ് നിയുക്ത പ്രസിഡൻ്റ്, തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഇനി വിചാരണ ചെയ്യാനാവില്ല; കേസ് റദ്ദാക്കി യുഎസ് കോടതി

എന്നാൽ, ഇമ്രാൻഖാനെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പതിനായിരക്കണക്കിനു പേർ പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുറത്തുനിന്നുള്ള ആക്രമണം, യുദ്ധഭീഷണി തുടങ്ങിയ സാഹചര്യങ്ങളിൽ പാകിസ്താനെ സംരക്ഷിക്കാന്‍ സായുധസേനയ്ക്ക് അനുമതി നല്‍കുന്ന 245-ാം വകുപ്പ് പ്രകാരം പ്രതിഷേധക്കാരെ കണ്ടാല്‍ വെടിവെക്കാനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News