പ്രതിപക്ഷ നേതാവ് വി ഡി സതിശന്റെ മണ്ഡലത്തിൽ നവകേരള സദസിന് പണം അനുവദിച്ചു യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ. നവകേരള സദസിന് പണം അനുവദിക്കരുതെന്ന വി ഡി സതീശന്‍റെയും കെപിസിസിയുടെയും നിലപാട് തള്ളിയാണ് നഗരസഭ ഭരണസമിതി ഐകകണ്ഠേന ഒരു ലക്ഷം രൂപ അനുവദിച്ചത്. പണം അനുവദിച്ച മിനിറ്റ്സിന്‍റെ പകർപ്പ് കൈരളി ന്യൂസിന് പുറത്തു വിട്ടു.
നവകേരള സദസിനെതിരെ തുടർച്ചയായി കഴമ്പില്ലാത്ത ആരോപണങ്ങൾ കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും കെപിസിസിയുടെ വിലക്ക് തള്ളി നവകേരള സദസ്സിന് പണം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് പറവൂർ നഗരസഭ നവകേരള സദസ്സിന് അനുവദിച്ചത്.
വി ഡി സതീശന്റെ വാക്കുകൾ തള്ളിയാണ് നഗരസഭ ഭരണസമിതി ഐക്യകണ്ഠേന പണം അനുവദിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയോജകമണ്ഡലത്തിലെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമാണ് പറവൂർ നഗരസഭ. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പാര്‍ട്ടി പരിപാടിയാണ് നവകേരള സദസെന്നും യു.ഡി.എഫ്. ഭരിക്കുന്ന ഇടങ്ങളിലെയോ സ്ഥാപനങ്ങളിലെയോ ആളുകള്‍ നവകേരള സദസിന് പിരിവ് നൽകിയാൽ അവരെ സ്ഥാനങ്ങളിൽനിന്ന് നീക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ വാക്കുകളെ തള്ളിയാണ് പറവൂർ നഗരസഭ നവ കേരള സദസിന് പണം അനുവദിച്ചിരിക്കുന്നത്. പണം അനുവദിച്ച നഗരസഭയുടെ നിലപാടിൽ, കോൺഗ്രസിൽ ഭിന്നത തുടരുകയാണ്. സ്വന്തം മണ്ഡലത്തിലെ താൻ നിയന്ത്രിക്കുന്ന നഗരസഭപോലും വി ഡി സതീശന്റെ വാക്കുകൾ മുഖവിലക്കെടുക്കുന്നില്ലെന്നുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറി ഈ സംഭവം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here