വിമാന യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു, യാത്രികനെ മർദ്ദിച്ച് സഹയാത്രികർ- വീഡിയോ

ബ്രസീലിൽ നിന്നും പനാമയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രികന് സഹയാത്രികരുടെ മർദ്ദനം. വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് ബാക്കി നിൽക്കെ കോപ്പ എയർലൈൻസ് വിമാനത്തിലാണ് സംഭവം. എമർജൻസി വാതിൽ തുറക്കാനെത്തിയ യുവാവിനെ സഹയാത്രികർ ആദ്യം തടഞ്ഞെങ്കിലും യുവാവ് അത് കൂട്ടാക്കാതായതോടെയാണ് കയ്യാങ്കളിയിൽ സംഭവം കലാശിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യാത്രികൻ ആദ്യം ഫ്ലൈറ്റ് അറ്റൻ്റിനെ ബന്ദിയാക്കാനാണ് ശ്രമിച്ചതെന്നും ഭക്ഷണ ട്രേയിലെ കത്തി ഉപയോ​ഗിച്ചായിരുന്നു ഫ്ലൈറ്റ് അറ്റൻഡിനു നേരെ ഇയാളുടെ അതിക്രമമെന്നും അധികൃതർ പറഞ്ഞു.

ALSO READ: കാമുകിയുടെ അമ്മ ചികിൽസയിലിരിക്കെ മരിച്ചു, ആശുപത്രി ബോംബിട്ട് നശിപ്പിക്കുമെന്ന് കാമുകൻ്റെ വ്യാജ ഭീഷണി- അറസ്റ്റ്

ഫ്ലൈറ്റ് അറ്റൻഡിൻ്റെ നിലവിളി കേട്ട് ആളുകളെത്തിയപ്പോഴാണ് ഇയാൾക്ക് ആളുകളിൽ നിന്നും മർദ്ദനമേറ്റത്. ഇതു സംബന്ധിച്ച് എക്സിൽ വൈറലായിട്ടുള്ള സഹയാത്രികരുടെ മർദ്ദനമേറ്റ ഇയാളെ രക്തം പുരണ്ട മുഖവുമായി കാണാൻ സാധിക്കും. പനാമയിൽ ഇറങ്ങിയ ശേഷം “ദേശീയ സുരക്ഷാ സംഘം വിമാനത്തിൽ പ്രവേശിച്ച് യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തതായി എയർലൈൻസ് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News