ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത രോഗി പൊലീസ് പിടിയിൽ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത രോഗി പൊലീസ് പിടിയിൽ. തകഴി സ്വദേശി ഷൈജുവാണ് ചികിൽസ നടത്തിയ ഡോക്ടറെ ആക്രമിച്ചതിന് പൊലീസ് പിടിയിലായത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ALSO READ: കാസർഗോഡ് ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ബന്ധുവിൻ്റെ വിവാഹം കൂടാനെത്തിയവർക്കുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ച് ഒരു നാട്

മദ്യ ലഹരിയിലായിരുന്ന ഇയാളുടെ നെറ്റിയിൽ ഡോക്ടർ തുന്നലിടുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് അമ്പലപ്പുഴ പൊലീസിൽ ആശുപത്രി അധികൃതർ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ആക്രമണത്തിനു ശേഷം ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞിരുന്ന ഇയാളെ തകഴിയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാത്രിയോടെ ഇയാളെ റിമാൻഡ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News