30 ലിറ്റർ വിദേശ മദ്യവും ഒരു കെയ്സ് ബിയറും വില്‍പനയ്ക്കെത്തിച്ചയാള്‍ പിടിയില്‍, മദ്യം സ്റ്റോക്ക് ചെയ്തത് ബിവറേജ് അവധി പ്രമാണിച്ച്

തൃശൂർ കയ്പമംഗലത്ത് അനധികൃതമായി വില്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റർ വിദേശ മദ്യവും, ഒരു കെയ്സ് ബിയറും എക്‌സൈസ് സംഘം പിടികൂടി. കൂരിക്കുഴി പവർഹൗസ് പരിസരത്ത് നിന്നുമാണ് അനധികൃത മദ്യം പിടികൂടിയത്. സംഭവവത്തിൽ കൂരിക്കുഴി ഇളയരാംപുരയ്‌ക്കൽ വീട്ടിൽ സുനിൽകുമാറിനെ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എ. വി. മോയിഷും സംഘവും അറസ്റ്റ് ചെയ്തു.

ALSO READ: “റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറും ഗൂഢാലോചന നടത്തി”, അഖില്‍ മാത്യുവിനെതിരായ വ്യാജ ആരോപണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി പ്രതി ലെനിന്‍ രാജ്

മദ്യ ഷാപ്പുകൾക്കുള്ള രണ്ട് ദിവസത്തെ അവധി മുന്നിൽ കണ്ടാണ് ഇയാൾ മദ്യം സ്റ്റോക്ക് ചെയ്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആളുകളുടെ ആവശ്യാനുസരണം കൂടിയ വിലയിൽ മദ്യം വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ALSO READ: വികസന വ‍ഴിയില്‍ എറണാകുളം മെഡിക്കല്‍ കോളേജ്, പുതിയ മുപ്പത്തിയാറ് പദ്ധതികള്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News