വാഹനാപകടത്തിൽ പരിക്കേറ്റയാളെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ആൾ പിടിയിൽ

KOZHIKODE

കോഴിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ  ആശുപത്രിയിലേക്കാണെന്ന്  പറഞ്ഞ്  ഓട്ടോയിൽ കയറ്റി കൊണ്ടുപോയി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ആളെ കസബ പൊലീസ് പിടികൂടി. കൊല്ലം കൊല്ലം ജില്ലയിലെ സ്വദേശി ബിജു കുമാർ (42) എന്നയാളെയാണ് കസബ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ആഗസ്റ്റ് മാസം എട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാവൂർ റോഡ് കെഎസ്ആർടിസി എതിർവശം വെച്ച് ബിജു കുമാർ ഓടിച്ച ടൂവീലർ  ഇടിച്ച് മാളിക്കടവ്  സ്വദേശിയായ രവി (58) ക്കാമ് പരിക്ക്  പറ്റിയത്.ഗുരുതരമായി പരിക്കേറ്റ രവിയെ നാട്ടുകാരുടെ സഹായത്തോടെ ഹോസ്പിറ്റലിലേക്ക് ആണെന്ന് പറഞ്ഞു കയറ്റി കൊണ്ടുപോയ പ്രതി റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.

പിന്നീട് പരാതി പ്രകാരം അന്വേഷണത്തിന് ഇടയിൽ വാഹനത്തിൻറെ നമ്പർ മനസ്സിലാക്കുകയും ആർസി ഓണറെ കണ്ടെത്തുകയും ഈ വാഹനം തിരൂരങ്ങാടിയിൽ നിന്ന് ആറു വർഷം മുമ്പ് മറ്റൊരാൾ വാങ്ങിയതാണെന്നുള്ള വിവരം കിട്ടുകയും ചെയ്പുതു. എന്നാൽ പുതിയ വാഹനം വാങ്ങിയ ആളെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലാത്തതിനാൽ പ്രതിയെ തിരിച്ചറിയാൻ കെഎൽ 65 രജിസ്ട്രേഷൻ നമ്പറിൽ സമാനമായ വെള്ള സ്കൂട്ടർ ഉപയോഗിക്കുന്ന ആളെ പറ്റി നിരന്തരം  അന്വേഷിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Also Read- ‘കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്’; മുന്നറിയിപ്പുമായി കേരള പൊലീസ്

പ്രതിക്കെതിരെ വാഹനാപകടം കേസ് കൂടാതെ പരിക്ക് പറ്റിയ ആളെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിനും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന്   അധികവകുപ്പുകൾ കൂട്ടിച്ചേർക്കുമെന്ന് കസബ പൊലീസ് അറിയിച്ചു.കസബ ഇൻസ്പെക്ടർ ഗോപകുമാർ ജി യുടെ നേതൃത്വത്തിൽ എസ് ഐ സജേഷ് കുമാർ പി,സിപിഒമുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News