ഷറഫുദീനും അനുപമയും; കൂടെ പെറ്റ് ഡിറ്റെക്റ്റീവും വരുന്നു

ഷറഫുദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘ദി പെറ്റ് ഡിറ്റക്റ്റീവ്’. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഏറെ വ്യത്യസ്തമായിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇപ്പോളിതാ കളര്‍ഫുള്‍ ആയ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഷറഫുദീന്‍ – അനുപമ കോമ്പോ ലുക്കിലെ പോസ്റ്ററില്‍ ഒരു മക്കാവ് തത്തയെയും കാണാം. പേര് സൂചിപ്പിക്കുന്നത് എല്ലാ തരം പ്രേക്ഷകരും കാണാന്‍ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല കൊമേര്‍ഷ്യല്‍ എന്റെര്‍റ്റൈനര്‍ സിനിമയാകും ‘ദി പെറ്റ് ഡിറ്റക്റ്റീവ്’ എന്ന പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് പുറത്തു വന്ന കോണ്‍ടെന്റുകള്‍.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദര്‍ നായ്കാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജയ് വിഷ്ണു, സംഗീതം രാജേഷ് മുരുഗേഷന്‍, പ്രൊഡക്ഷന്‍ ഡിസൈനെര്‍ ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി വിഷ്ണു ശങ്കര്‍, കോസ്റ്റ്യൂം ഡിസൈനെര്‍ ഗായത്രി കിഷോര്‍, മേക്ക് അപ് റോണക്‌സ് സേവ്യര്‍.

ALSO READ:ഒടിടി പ്ലാറ്റ്‌ഫോം വഴി പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി, പ്രതികൾ പൊലീസ് പിടിയിൽ

ചീഫ് അസോ. ഡയറെക്ടര്‍ രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, സ്റ്റണ്ട്‌സ് മഹേഷ് മാത്യു,ലൈന്‍ പ്രൊഡ്യൂസര്‍ ജിജോ കെ ജോയ്,വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ പ്രശാന്ത് കെ നായര്‍, പ്രോമോ സ്റ്റില്‍സ് രോഹിത് കെ സുരേഷ്,സ്റ്റില്‍സ് റിഷാജ് മുഹമ്മദ്,പബ്ലിസിറ്റി ഡിസൈന്‍ ട്യൂണി ജോണ്‍ 24 എ എം, പിആര്‍ഒ എ എസ് ദിനേശ്,പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News