പോക്സോ കേസിൽ പ്രതിക്ക് കഠിന തടവ് വിധിച്ച് അതിവേഗ പോക്സോ കോടതി

പട്ടികവർഗ്ഗ സമുദായത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചു. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ഐപിസി 450 വകുപ്പ് പ്രകാരവും പോക്സോ ആക്ട് പ്രകാരവും 12 വർഷം കഠിനതടവിനും നാൽപതിനായിരം രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്.വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വാതിൽ ചവിട്ടി പൊളിച്ചു അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയായ അമ്പൂരി കോവിലൂർ കാരിക്കുഴി എ പി 111/489 നമ്പർ അഞ്ജു നിവാസിൽ അനീഷ് (30)നെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് ഹാജരായി.

ALSO READ:രാജ്ഭവനു മുന്നിലെ എൽ ഡി എഫ്‌ സത്യഗ്രഹം ഇന്ന്; ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും
2015 ഉച്ചയ്ക്ക് 1 30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി വസ്ത്രം മാറിക്കൊണ്ടിരുന്ന സമയത്ത് വീടിൻറെ പുറകിലെ വാതിൽ ചവിട്ടി തുറന്ന് അകത്തുകയറി പ്രതി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. നെയ്യാർ ഡാം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുമങ്ങാട് ഡിവൈഎസ്പി ആയിരുന്ന സൈബുദ്ദീൻ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വീടിനകത്ത് അതിക്രമിച്ച് കടന്ന് കുറ്റത്തിന് അഞ്ച് വർഷം കഠിനതടവും 10000 രൂപ പിഴയും പോക്സോ നിയമപ്രകാരം വിധിച്ചു.

ALSO READ:ക്രിയാത്മകമായ വിദ്യാഭാസത്തിലൂടെ ലഹരിയെ ഉന്മൂലനം ചെയ്യാം: എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐപിഎസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News