ഒറ്റ രാത്രികൊണ്ട് ആറ് വീടുകളിൽ മോക്ഷണ ശ്രമം; പരിഭ്രാന്തി പരത്തി കള്ളൻ; അന്വേഷണം ഊർജിതമാക്കി പോലീസ്

ഒറ്റരാത്രി കൊണ്ട് ആറു വീടുകളിൽ കയറിയ മോഷ്ടാവിനെ പൊലീസ് തെരയുന്നു. കാഞ്ചിയാർ-വെങ്ങലൂർകട മേഖലകളിലെ ആറ് വീടുകളിലാണ്  മോഷ്ടാവെത്തിയത്.  ഇന്ന് പുലർച്ചെയാണ് ആറ് വീടുകളിലെയും മോഷണ ശ്രമം നാട്ടുകാർ അറിയുന്നത്.  ഒരു വീട്ടിൽ ഉറങ്ങികിടന്ന വീട്ടമ്മയുടെ സ്വർണ മാല പൊട്ടിച്ച് കടന്ന് കളയുകയും ചെയ്തു. സംഭവത്തിൽ കട്ടപ്പന പോലീസ് അന്വേഷണം തുടങ്ങി.

also read :ഭാരത പുഴയിൽ നിന്നും അനധികൃതമായി മണൽ കടത്തൽ; ടിപ്പർ ലോറി പിടിച്ചെടുത്ത് പൊലീസ്

പുതുപ്പറമ്പിൽ ജോൺ ഗോഡ്ഗിൻ, വടക്കുമുറിയിൽ ജോബി, വടക്കുമുറിയിൽ ജോമോൻ, വലേൽ ജോസ് തുടങ്ങിയവരുടേതുൾപ്പടെ ആറോളം വീടുകളിലാണ് മോഷണ ശ്രമംനടന്നത് . മൂന്നു വീടുകളുടെ വാതിലുകൾ കുത്തിത്തുറന്ന് അകത്ത് കടന്നെങ്കിലും ഒന്നും കവർന്നിട്ടില്ല. ജോസിന്റെ ഉടമസ്ഥതയിൽ ആൾ താമസമില്ലാതെ വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ റോൾഡ് ഗോൾഡ് മാലയും കള്ളന്റേത് എന്ന് കരുതുന്ന തോർത്തും കണ്ടെത്തി. നാട്ടുകാർ അറിയിച്ചതനുസരിച്ച് രാത്രിയിൽ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

also read :രാജ്യത്തിന്റെ പലയിടത്തും വിദ്വേഷത്തിന്റെ പുക ഉയരുമ്പോൾ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം കഴിഞ്ഞ ഞായറാഴ്ച്ച കട്ടപ്പന ആനകുത്തിയിൽ ഏലയ്ക്കാ സ്‌റ്റോറിൽനിന്ന് 300 കിലോ ഏലക്കായ മോഷണം പോയിരുന്നു. ഇതിന് പിന്നാലെയാണ് കാഞ്ചിയാർ മേഖലയിലും, ഒരു മാസം മുൻപ് മാട്ടുക്കട്ട, സ്വരാജ് ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും കവർച്ച നടന്നിരുന്നു. ഈ കേസുകളിൽ ‌അന്വേഷണം ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News