ഒരു ചെറ്യേ അഡ്ജസ്റ്റുമെൻ്റ്, ആശുപത്രിയുടെ ക്യൂആർ കോഡിന് പകരം യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ പ്രദർശിപ്പിച്ച് 52 ലക്ഷം രൂപ തട്ടി, ഒടുവിൽ പൊലീസ് പിടിയിൽ

ക്യൂആർ കോഡിൽ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തിൽ കാഷ്യറായ യുവതി പൊലീസ് പിടിയിൽ. തമിഴ്നാട് അണ്ണാനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കേസിൽ തിരുവാരൂർ സ്വദേശിയും 24 കാരിയുമായ എം. സൌമ്യയെ ആണ് പൊലീസ് പിടികൂടിയത്. ആശുപത്രിയിലെ ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് അധികൃതരെ വിശ്വസിപ്പിച്ച് ആശുപത്രിയിൽ എത്തുന്നവർക്ക് യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് കാണിക്കുകയായിരുന്നു. ബില്ലുകൾ പലതും രജിസ്റ്ററിൽ എഴുതാതെയും യുവതി തട്ടിപ്പിന് വഴിയൊരുക്കി.

ALSO READ: സമൂസ വരുത്തിയ വിന; ഹിമാചല്‍ മുഖ്യമന്ത്രിക്കുള്ള പലഹാരം സെക്യൂരിറ്റി സ്റ്റാഫിന് വിളമ്പിയതിൽ സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനത്തിന് അന്വേഷണം

ഇത്തരത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് യുവതി 52 ലക്ഷം രൂപ തട്ടിയെടുത്തത്. യുവതിയുടെ ചില പ്രവൃത്തികളിൽ സംശയം തോന്നിയിരുന്ന ആശുപത്രി അധികൃതർ ഇൻ്റേണൽ ഓഡിറ്റിൽ ഒരു മാസത്തെ രേഖകൾ പരിശോധിച്ചതോടെയാണ് യുവതിയുടെ കള്ളക്കളികൾ പുറത്തായത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകുകയും യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2022 ഫെബ്രുവരി മുതല്‍ ഈ വര്‍ഷം മെയ് വരെ യുവതി തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 2021 നവംബറിലാണ് യുവതി അണ്ണാനഗറിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here