ഫോണിലൂടെ തട്ടിപ്പ് നടത്തിയ സംഘം പൊലീസിന്റെ പിടിയിൽ .യുഎഇയിലെ അജ്മാൻ എമിറേറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ 15 അംഗ സംഘമാണ് പിടിയിലായത്. തട്ടിപ്പിനായി ഉപയോഗിച്ച 19 മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടികൂടി.
പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘമാണ് പിടിയിലായത്. അജ്മാൻ കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ബാങ്ക് അക്കൗണ്ടിലെ പ്രശ്നങ്ങൾ തീർക്കാനെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ആളുകളെ വിളിക്കുന്നത്. തുടര്ന്ന് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെുക്കുകയയിരുനനു ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു.
ALSO READ; യുഎഇയിൽ നേരിയ ഭൂചലനം
രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് 15 അംഗ സംഘം വലയിലായത്. പിടിയിലായവരെല്ലാം ഏഷ്യൻ സ്വദേശികളാണെന്നും ഇവരിൽ നിനന് 19 മൊബെൽ ഫോണുകളുൾപ്പെടെ പിടികൂടിയതായും അജ്മാൻ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർകേണൽ അഹമ്മദ് സയീദ് അൽ നുഐമി, പറഞ്ഞു. പൊലീസ് ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങളോ ഒടിപിയോ പിന്‍ നമ്പറുകളോ ബാങ്ക് വിശദാംശങ്ങളോ ഫോൺ മുഖേന ആവശ്യപ്പെടാറില്ലെന്നും ഫോണ്‍ വഴി അത്തരം വിവരങ്ങള്‍ ആര് ചോദിച്ചാലും നല്‍കരുതെന്നും അജ്മാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here