ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല; ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച; യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ

ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എന്‍.പി.ഷിജിന്‍ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. ഡോക്ടറെ വടിവാള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികള്‍ കവര്‍ച്ച നടത്തുകയായിരുന്നു.

also read : വയനാട്ടില്‍ മാവോയിസ്റ്റ് സംഘം ചുറ്റിത്തിരിയുന്നു, വീട് കയറി പലവ്യഞ്ജനം ശേഖരിച്ചു: പൊലീസ് അന്വേഷണം

കഴിഞ്ഞ രാത്രിയില്‍ പ്രതികള്‍ ഡോക്ടറുമായി പരിചയപ്പെടുകയും ഡോക്ടറുടെ റൂം മനസ്സിലാക്കിയശേഷം പുലര്‍ച്ചെ ആയുധവുമായെത്തി ഭീഷണിപ്പെടുത്തുകയും ശേഷം ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 2,500 രൂപ അയപ്പിച്ചു. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരിമരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനായിരുന്നു മോഷണം. പൊലീസ് പിടികൂടാതിരിക്കാന്‍ പ്രതികളായ അനസും അനുവും ഡല്‍ഹിയിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഇതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.

also read : അഖിൽ മാത്യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന കേസിൽ രണ്ട് പേരെ തിരുവനന്തപുരത്ത് പൊലീസ് ചോദ്യം ചെയ്യുന്നു

ഇവരില്‍നിന്ന് ബൈക്കുകളും മൊബൈല്‍ ഫോണുകളും വടിവാളും പൊലീസ് കണ്ടെത്തി. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും, കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News