ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമിച്ച് അശ്ലീല ചാറ്റ്, പ്രതി പൊലീസ് പിടിയിൽ

ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ വ്യാജ അക്കൗണ്ട് നിർമിച്ച യുവാവിനെ പൊലീസ് ആറസ്റ്റ് ചെയ്തു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചാറ്റുകളും ഫോട്ടോകളും പ്രചരിപ്പിച്ച മലപ്പുറം ചോക്കാട് മമ്പാട്ടുമൂല സ്വദേശി പറാട്ടി മുബശിര്‍ (23) നെയാണ് അറസ്റ്റ് ചെയ്തത്. മമ്പാട്ടുമൂലയിലുള്ള യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

also read :മുട്ടില്‍ മരം മുറി; പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടും: മന്ത്രി എ കെ ശശീന്ദ്രന്‍

പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഉപയോഗിച്ച് പ്രതി പുതിയ അക്കൗണ്ട് ഉണ്ടാക്കി ഇതിലൂടെ അശ്ലീലം പ്രചരിപ്പിക്കുകയായിരുന്നു. 2023 ജനുവരി മാസം മുതലാണ് പ്രതി ഇത്തരത്തിൽ പ്രവർത്തിച്ചത്. പരാതിക്കാരിയുടെ ഇന്റസ്റ്റഗ്രാമിലെ പെണ്‍ സുഹൃത്തുക്കൾക്കാണ് ഇത്തരത്തിൽ അശ്ലീല ചാറ്റുകള്‍ അയച്ചിരുന്നത്.

മമ്പാട്ടുമൂലയിലുള്ള മറ്റുള്ള യുവതികളുടെ പേരില്‍ ഇത്തരം ചാറ്റുകള്‍ നടത്തിയിട്ടുണ്ടൊ എന്നു പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതിയായ മുബശിര്‍ വണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന തൊഴിലാണ്. പ്രതിയെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

also read :ചക്രവാതച്ചുഴി; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News