നാട്ടിൽ അടിയൊന്നുമില്ല, ഗുണ്ടാ നേതാവ് ഒരു ധനകാര്യസ്ഥാപനം നടത്തി.. ഉദ്ഘാടനം കളറാക്കാൻ റീലാക്കി സോഷ്യൽമീഡിയയിൽ ഇട്ടു! പിന്നാലെ, ദാ എത്തി പൊലീസ്-അറസ്റ്റ്

MONEY

കൊലപാതകം ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയായ ഒല്ലൂർ കമ്പനിപ്പടി ഗോഡ്‌ലൈനിൽ കുരിയക്കോടൻ വീട്ടിൽ ജിത്തുമോൻ എന്ന ജിജിത്ത് ഒരു ധനകാര്യ സ്ഥാപനം തുടങ്ങി. എആർ മേനോൻ റോഡിൽ പ്രവർത്തിച്ചിരുന്ന എസ്ആർ ഫിനാൻസ് എന്ന സ്ഥാപനമാണ് ഗുണ്ടകൾ ചേർന്ന് നടത്തിയത്. എന്നാൽ, കോർപറേഷൻ ലൈസൻസോ മണിലെൻഡിങ് ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട റീൽ ഗുണ്ടാനേതാവ് റീലാക്കി സോഷ്യൽ മീഡിയയിൽ ഇട്ടതോടെ സംഗതി പുലിവാലായി.

ALSO READ: തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിൽ ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്

ഗുണ്ടകൾ ധനകാര്യസ്ഥാപനം നടത്തുന്ന വിവരം പൊലീസ് അറിഞ്ഞതിനെ തുടർന്ന്  ജിത്തുമോനു പുറമെ കടവി രഞ്ജിത്ത്, കണിമംഗലം വർക്കേഴ്‌സ് നഗർ തോലത്ത് വീട്ടിൽ സജീന്ദ്രൻ (41), കൂർക്കഞ്ചേരി കണ്ണംകുളങ്ങര പട്ടാട്ടിൽ വീട്ടിൽ വിവേക് (28), മാറ്റാംപുറം കറുപ്പംവീട്ടിൽ അർഷാദ് (20) എന്നിവരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ധനകാര്യസ്ഥാപനത്തിൻ്റെ പ്രധാന പണസ്രോതസ്സായിരുന്നു അറസ്റ്റിലായ ജിത്തുമോനെന്ന് പൊലീസ് പറയുന്നു. ജിത്തുമോൻ സ്ഥാപനത്തിൽ നിന്ന് പലർക്കും പണം നൽകിയതിൻ്റെയും പലരിൽ നിന്നും പണം വാങ്ങിയതിൻ്റെയും രേഖകൾ പൊലീസ് കണ്ടെത്തി. കടവി രഞ്ജിത്തും ജിത്തുമോനും ചേർന്നാണ് സ്ഥാപനത്തിൻ്റെ ഉദ്ഘാടനം നടത്തിയിരുന്നത്.  ചുരുങ്ങിയ സമയം കൊണ്ട് തന്നെ  ഈ സ്ഥാപനം ആറു ലക്ഷത്തോളം രൂപ കടം കൊടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News