17 കാരിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി

പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്.ഇരിങ്ങാലക്കുട ആളൂരില്ലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ വഴി അജിന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ പ്രതി പെൺകുട്ടിയിൽ നിന്നും ഒഴിഞ്ഞു മാറി. പിന്നീട് പൊലീസ് കേസ് എടുത്തതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.

also read :മരണത്തിലും ഒന്നിച്ച്; നൗഫിയ്ക്ക് പിന്നാലെ സിദ്ധിഖിന്റെയും മൃതദേഹം കണ്ടെത്തി

അജിൻ ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവമില്ലാത്ത ആളാണ്. പ്രതി പല സ്ഥലങ്ങളില്‍ സെയില്‍സ്‍മാനായും മറ്റു പല ജോലികളും ചെയ്തു താമസിക്കുകയായിരുന്നു. നാടുവിട്ട ഇയാളെ തുടർന്നുള്ള അന്വേഷണത്തിലൂടെ പൊലീസ് കുടുക്കുകയായിരുന്നു. മുങ്ങിയ ഇയാള്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട് ഭാഗങ്ങളിലായി പൊലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായും ഇയാള്‍ പ്രണയത്തിലായി. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

also read :‘കൊന്ന് കുഴിച്ചുമൂടി’, കള്ളങ്ങൾ പിന്നീട് കണ്ടെത്തൽ: നൗഷാദ് തിരോധാനക്കേസിൽ അഫ്‌സാന ഇന്ന് ജയിൽ മോചിതയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News