ഗെയിം കളിയ്ക്കാൻ പണത്തിനായി ലാപ്ടോപ്പ് മോഷണം;പ്രതികളെ കൈയ്യോടെ പിടികൂടി പൊലീസ്

വടക്കഞ്ചേരി യുപി സ്കൂളിൽ നിന്ന് ലാപ്ടോപ് മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി വാൽക്കുളമ്പ് പിട്ടുക്കാരിക്കുളമ്പ് എംഎംയുപി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ നിന്നാണ് മൂന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ചത്. സംഭവത്തിൽ അലൻ എം ഷാജി(23), വിമൽ(19) എന്നിവർ അറസ്റ്റിലായി. ഓ​ഗസ്റ്റ് നാലിന് രാത്രിയാണ് പ്രതികൾ മോഷണം നടത്തിയത്. ഏഴാം തീയതി അധികൃതർ സ്കൂൾതുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.

also read :ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

പിന്നീട് പ്രധാനാധ്യാപകൻ പരാതിപെട്ടതിനെ തുടർന്ന് വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. മോഷ്ടിച്ച ലാപ്ടോപ്പ് വിൽപ്പന നടത്താൽ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രതികളെ പിടികൂടി. പ്രതികളുടെ പക്കൽനിന്ന് മോഷ്ടിച്ച ലാപ്ടോപ്പുകൾ പൊലീസ് കണ്ടെടുത്തു. ഓൺലൈൻ ഗെയിം കളിക്കുന്നതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

also read :പന്തളത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ചു; ഒരു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News