കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയ സംഭവത്തിൽ നടൻ സുരേഷ് ഗോപിക്കും കെ സുരേന്ദ്രനുമടക്കമുള്ളവർക്കെതിരെ കേസെടുത്തതിന്‍റെ കാരണം വിശദീകരിച്ച് തൃശൂർ പൊലീസ്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്നാണ് തൃശൂർ ഈസ്റ്റ് പൊലീസ് വ്യക്തമാക്കിയത്. സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ബി ഗോപാലകൃഷ്ണൻ, കെ കെ അനീഷ് കുമാർ, ഹരി കെ ആർ തുടങ്ങി 500 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ALSO READ:യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം അറസ്റ്റിൽ
ഈ മാസം 2 നായിരുന്നു പദയാത്ര. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ ഉയർന്ന ആരോപണത്തിൽ ബിജെപിയാണ് സഹകാരി സംരക്ഷണ പദയാത്ര സംഘടിപ്പിച്ചത്. സുരേഷ് ഗോപിയായിരുന്നു പദയാത്ര നയിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തത് എം ടി രമേശാണ്.
ALSO READ:ജിഫ്രി തങ്ങളെ അപമാനിച്ച സംഭവം, പാണക്കാട്ടേക്ക് പ്രതിഷേധവുമായി സമസ്‌ത നേതാക്കൾ
കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിലും തുടങ്ങിച്ചുകൂടിയ ആളുകൾ വാഹനതടസ്സം സൃഷ്ടിച്ചു എന്ന കാരണത്തിലാണ് കേസെടുത്തത്.ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പദയാത്ര നയിച്ച സുരേഷ് ഗോപിയുമടക്കമുള്ള അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here