പണം വാങ്ങിയയാളെ ഇനി കണ്ടാൽ തിരിച്ചറിയില്ല; കൈക്കൂലി നൽകിയെന്ന ഹരിദാസന്റെ മൊഴി വിശ്വസിക്കാനാകാതെ പൊലീസ്

ഡോക്ടർ നിയമനത്തിന് കൈക്കൂലി നൽകിയത് അഖിൽ മാത്യുവിനെന്ന മൊഴിയിൽ മലക്കംമറിഞ്ഞ് പരാതിക്കാരൻ ഹരിദാസൻ. അഖിൽ മാത്യുവിനെ കണ്ടാൽ തിരിച്ചറിയില്ലെന്നാണ് ഹരിദാസൻ പറയുന്നത് . പണം കൈമാറിയതിന്റെ രേഖകളും പൊലീസിനു നൽകാനായില്ല.

ALSO READ:ഏഷ്യൻ ഗെയിംസ് ; ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വെള്ളി

മകന്റെ ഭാര്യയ്ക്ക് ജോലിക്കായി തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ അഖിൽ മാത്യുവിന് കൈക്കൂലിയായി കൈമാറിയെന്നാണ് ഹരിദാസന്റെ പരാതി. പണം കൈമാറ്റത്തിന് തെളിവ് നൽകാൻ ഹരിദാസന് സാധിച്ചില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് പണം വാങ്ങിയയാളെ ഇനി കണ്ടാലും തിരിച്ചറിയില്ലെന്ന് മൊഴി നൽകി. കാഴ്ചക്ക് പ്രശ്നമുള്ളതിനാലാണിത്. അഖില്‍ മാത്യുവാണെന്ന് ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞു എന്നായിരുന്നു ആദ്യം പറഞ്ഞത്. പൊലിസ് കാണിച്ച അഖിൽ മാത്യുവിന്റെ ഫോട്ടോയും ഹരിദാസൻ തിരിച്ചറിഞ്ഞില്ല. 9,10,11 തിയ്യതികളിലാണ് ഹരിദാസൻ തിരുവനന്തപുരത്തുണ്ടായിരുന്ന തെന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷനിൽ നിന്ന് പൊലിസ് സ്ഥിരീകരിച്ചു. എന്നാൽ പത്തിനു തിരിച്ചു നാട്ടിലക്കു പോന്നുവെന്നാണ് ഹരിദാസൻ പൊലീസിനോട് പറഞ്ഞത്. മൊഴി കൂടുതൽ പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കും

ALSO READ:വേഗം കുറയ്ക്കൂ, അകലം പാലിക്കൂ, അപകടം ഒഴിവാക്കൂ; മുന്നറിയിപ്പുമായി കേരളപൊലീസ്

ഹരിദാസന്‍ പണം കൈമാറിയെന്ന് ആരോപിക്കുന്ന ഏപ്രില്‍ പത്തിന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ സുഹൃത്തിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കന്റോണ്‍മെന്റ് പൊലീസ് പരിശോധിക്കുന്നത്. ഏപ്രില്‍ 10, 11 ദിവസങ്ങളില്‍ അഖില്‍ മാത്യു പത്തനംതിട്ട ജില്ലയില്‍ തന്നെയെന്ന് ആധികാരികമായി ഉറപ്പായി. ഇതിനൊപ്പം ഹരിദാസന്‍ ഈ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നും ടവര്‍ ലൊക്കേഷനില്‍ വ്യക്തം. ഇതോടെ ഇരുവരും തമ്മില്‍ കണ്ടിട്ടില്ല എന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News