മകനെ ബൈക്കിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച അച്ഛന് ലൈസൻസില്ല, പരിശോധിച്ചപ്പോൾ വാഹനത്തിന് ഇൻഷൂറൻസും പുറകിലിരുന്ന മകന് ഹെൽമറ്റുമില്ല- പിഴയോടു പിഴ

കൊച്ചിയിൽ മകനെ ബൈക്കിലിരുത്തി ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച പിതാവിന് ലൈസൻസും വാഹനത്തിന് രേഖകളുമില്ലെന്ന് കണ്ടെത്തി പൊലീസ്. കഴിഞ്ഞ ദിവസം രാവിലെ മകനെ ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച പിതാവ് പച്ചാളം സ്വദേശി വി.പി. ആൻ്റണിക്കാണ്  വാഹനത്തിന് രേഖകളില്ലാത്തതിൻ്റെയും തനിയ്ക്ക് ലൈസൻസ് ഇല്ലാത്തതിൻ്റെയും പേരിൽ എംവിഡിയിൽ നിന്നും കനത്ത പിഴ സ്വീകരിക്കേണ്ടി വന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിൽ നിന്നും 9,500 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്.  ഇ–ചലാനിൽ രേഖപ്പെടുത്താൻ പിതാവിൻ്റെ ഡ്രൈവിങ് ലൈസൻസ് ചോദിച്ചപ്പോഴാണ് അത് ഇല്ലെന്നു ബോധ്യമായത്.

ALSO READ: കാര്യം പ്രതികളാണെങ്കിലും അവർക്കുമില്ലേ വികാരങ്ങൾ?, ഒഡീഷയിൽ അഛനെയും മകനെയും ആക്രമിച്ച പ്രതികളുടെ ചിത്രം ഇമോജിയിലൂടെ പ്രതിഫലിപ്പിച്ച് പൊലീസ്

തുടർന്ന് ബൈക്കിൻ്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസിൻ്റെയും പൊല്യൂഷൻ സർട്ടിഫിക്കറ്റിൻ്റെയും കാലാവധിയും കഴിഞ്ഞിരുന്നു. കൂടാതെ പിതാവിൻ്റെ ബൈക്കിന് പിന്നിലിരുന്നു ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ മകൻ ഹെൽമറ്റും ധരിച്ചിരുന്നില്ല. ഇതോടെയാണ് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.എസ്. ബിനു പിഴ ചുമത്തിയത്. നാലു കുറ്റങ്ങൾക്കും കൂടി ചേർത്തായിരുന്നു പിഴയെന്ന്  ആർടിഒ ടി.എം. ജേഴ്സൺ പറഞ്ഞു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 5,000, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000, ഇൻഷുറൻസ് ഇല്ലാത്തതിന് 2,000, പിന്നിലിരുന്നയാൾ ഹെൽമറ്റ് ധരിക്കാത്തതിന് 500 എന്നിങ്ങനെയാണു പിഴ. സംഭവത്തെ തുടർന്ന് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെത്തുന്ന വാഹനങ്ങളുടെ രേഖകളും ഓടിക്കുന്നവരുടെ ലൈസൻസും പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration