കൊച്ചിയിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊലീസ് പിടിയിൽ

കൊച്ചിയിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശി അസ്‌ലം, തൃശ്ശൂർ സ്വദേശി ആൻമരി എന്നിവരാണ് പിടിയിലായത്. നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലും ബേക്കറികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ യുവതി ഫോൺ വിളിക്കാനെന്ന വ്യാജേന കടകളിൽ കയറുകയും തുടർന്ന് ആ മൊബൈലുമായി കടന്നു കളയാറുമാണ് പതിവ്.

ALSO READ: തമാശക്ക് കൊടുത്ത അടിയിൽ 3 വയസുകാരി മരിച്ചു; പുറത്തറിയാതിരിക്കാൻ മൃതദേഹം കത്തിച്ച അമ്മാവൻ അറസ്റ്റിൽ

നേരത്തെ, ബൈക്ക് മോഷ്ടിച്ചിരുന്ന ഒരു കേസിലും ഇരുവരും പ്രതികളാണ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ച എറണാകുളം സെൻട്രൽ പൊലീസ് വിവിധ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ എറണാകുളം സെൻട്രൽ പൊലീസ് റിമാൻഡ് ചെയ്തു.

NEWS SUMMARY:

The police arrested a gang of thieves in Kochi, 
focusing on hotels and bakeries.
Aslam from Kasargod and Anmari from Thrissur were arrested
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here