മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയാളി യുവതിയായ സജ്നിയെ കൊലപെടുത്തിയ കേസിൽ തരുൺ ജിനരാജിനെയാണ് അറസ്റ്റ് ചെയ്തത്.ഒന്നര മാസമായി ഇയാളെ പൊലീസ് തിരയുകയായിരുന്നു. ദില്ലി നജഫ്ഗഡിൽ നിന്നാണു അഹമ്മദാബാദ് സൈബർ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്.
ALSO READ:കര്‍ണാടകയിലെ പടക്കക്കടയില്‍ തീപിടിത്തം; 12 പേര്‍ക്ക് ദാരുണാന്ത്യം
2003 ഫെബ്രുവരി 14നാണു സജ്നിയെ അഹമ്മദാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ വിയ്യൂർ സ്വദേശിയാണ് സജ്‌നി. കൊലനടന്ന് 15 വർഷത്തിനു ശേഷം 2018 ഒക്ടോബറിലാണു പ്രതിയെ പിടികൂടിയത്. ഏതാനും ആഴ്ച മുൻപ് ജാമ്യത്തിലിറങ്ങിയ ഇയാൾ പൊലീസിനെ വെട്ടിച്ചു കടന്ന ശേഷം ഡൽഹി നജഫ്ഗഡിൽ പേയിങ് ഗസ്റ്റായി കഴിയുകയായിരുന്നു. ഓഗസ്റ്റ് 4നാണു സബർമതി സെൻട്രൽ ജയിലിൽ നിന്നു ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
ജസ്റ്റിൻ ജോസഫ് എന്ന പുതിയ പേരു സ്വീകരിച്ച ഇയാൾ തല മുണ്ഡനം ചെയ്തു തോളിൽ പുതിയ ടാറ്റൂ പതിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പുതിയ പേരും ആധാർ കാർഡും ഉപയോഗിച്ചു ഡ്രൈവിങ് ലൈസൻസിനും പാസ്‌പോർട്ടിനും അപേക്ഷിക്കാനുള്ള തീരുമാനവും ഇയാൾക്ക് ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഓസ്ട്രേലിയയിലേക്കു കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. സ്ഥലം വിടുന്നതിനു മുൻപു തന്നെ പുതിയ പേരിൽ ഇയാൾ ആധാർ കാർഡ് സ്വന്തമാക്കിയിരുന്നുവെന്നാണു പൊലീസ് നൽകിയ വിശദീകരണം.
ALSO READ:ടൈറ്റാനിയം ഫ്രെയിമുമായി ഗാലക്സി എസ്24 ; ഐഫോൺ 15 പ്രോയുടെ ഫീച്ചറുകൾ അവതരിപ്പിക്കും
സെപ്റ്റംബർ അവസാനമാണു തരുൺ ഡൽഹിയിലെത്തിയത്. പിന്നാലെ തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടുവെന്നു കാട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിനു ശേഷമാണു നജഫ്ഗഡിലേക്കു പോയത്. പിന്നീട് ഓൺലൈൻ മാർക്കറ്റിങ് ജോലിയും നേടിയ ഇയാൾ പൊലീസ് നടത്തിയ കാര്യമായ അന്വേഷണത്തിലാണു പിടിയിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here