കൊച്ചി കോര്‍പ്പറേഷനില്‍ ജോലിക്കെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയുമായി പൊലീസ്

കൊച്ചി കോര്‍പ്പറേഷനില്‍ ജോലിക്കെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടിയുമായി പൊലീസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം 500പേര്‍ക്കെതിരെ കേസെടുത്തു. അന്യായമായി സംഘം ചേരല്‍, മാര്‍ഗ്ഗതടസം സൃഷ്ട്ടിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

കഴിഞ്ഞ ദിവസമാണ് കൊച്ചി കോര്‍പ്പറേഷനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ ക്രൂരത നേരിടേണ്ടി വന്നത്. കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കള്‍ കോര്‍പ്പറേഷന്‍ ഉപരോധിച്ചതിന് പിന്നാലെയായിരുന്നു ഈ അതിക്രമം അരങ്ങേറിയത്. സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി പൊലീസില്‍ പരാതി കൈമാറിയിട്ടുണ്ട്. ഇദ്ദേഹത്തില്‍ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി.

അക്രമത്തിനിരയായ ജീവനക്കാരില്‍ നിന്നു കൂടി പൊലീസ് വിശദവിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ ഉപരോധ സമരത്തില്‍ അക്രമം അഴിച്ചുവിട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ നിയമനപടികളിലേക്ക് പൊലീസ് നീങ്ങുന്നത്. അതേസമയം, അക്രമത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ജീവനക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ സര്‍ക്കാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News