ബിനാമി അക്കൗണ്ടുകളിലൂടെ സ്വര്‍ണം പണയപ്പെടുത്തി പണം പിന്‍വലിച്ച സംഭവത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമമാരംഭിച്ച് പൊലീസ്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചില്‍ നിന്നും 26.24 കിലോഗ്രാം പണയ സ്വര്‍ണമാണ് ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ മധ ജയകുമാര്‍ (34) തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിലുള്ള 20 ബിനാമി അക്കൗണ്ടുകളിലൂടെ പണയപ്പെടുത്തി പണം പിന്‍വലിച്ചത്. സംഭവത്തില്‍ പൊലീസ് നേരത്തെ നടത്തിയ പരിശോധനയില്‍ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ALSO READ: വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്‍കി ആന്ധ്ര
തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ സ്വര്‍ണം പണയപ്പെടുത്താന്‍ സഹായിച്ച ബാങ്കിലെ കരാര്‍ ജീവനക്കാരന്‍ കാര്‍ത്തിക് എന്നയാളെ പൊലീസ് തിരിച്ചറിയുകയും ഇയാള്‍ക്കായി തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ വ്യാപക തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. പണയപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ തിരുപ്പൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് കാര്‍ത്തിക് തലനാരിഴയ്ക്ക് കടന്നുകളഞ്ഞതായും വിവരമുണ്ട്. കേസില്‍ കാര്‍ത്തിക്കിന്റെ സഹായത്തോടെയാണ് പലരുടെയും പേരില്‍ പ്രതി തിരുപ്പൂരിലെ ബാങ്കില്‍ സ്വര്‍ണം പണയപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. തട്ടിപ്പില്‍ മധ ജയകുമാറിന് സഹായം ചെയ്തു നല്‍കിയ തമിഴ്‌നാട് സ്വദേശിക്കായും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here