തൃശൂര്‍ ജില്ലയിലെ പാലയൂര്‍ തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പൊലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ക്രിസ്മസിനോടനുബന്ധിച്ചുള്ള കരോള്‍ ഗാന മത്സരം രാത്രി നടത്തണമെങ്കിൽ മൈക്ക് പെര്‍മിഷൻ ആവശ്യമാണെന്ന് പൊലീസ് അറിയിച്ചിരുന്നു എന്നേ ഉള്ളൂവെന്നും ഇതിനെ തുടര്‍ന്ന് പള്ളി ഭാരവാഹികള്‍ കലാപരിപാടികള്‍ റദ്ദ് ചെയ്യുകയായിരുന്നുവെന്നുമാണ് പൊലീസ് വാർത്താക്കുറിപ്പിൽ പറയുന്നത്.
പള്ളിയിലെ വിശ്വാസ സംബന്ധമായ മറ്റു ചടങ്ങുകളെല്ലാം മുടക്കം കൂടാതെ നടന്നിരുന്നു. എന്നാൽ, മൈക്ക് പെർമിഷൻ നേരത്തെ എടുക്കാതിരുന്ന പള്ളി കമ്മിറ്റി ഭാരവാഹികൾ പൊലീസ് നിർദ്ദേശത്തെ തുടർന്ന് പരിപാടികൾ സ്വമേധയാ ഒഴിവാക്കുകയായിരുന്നു.
അതേസമയം, പള്ളിയിലെ പാതിരാ കുർബാന അടക്കമുള്ള മറ്റു ചടങ്ങുകൾ പതിവ് പോലെ നടന്നിട്ടുണ്ടെന്നും പൊലീസ് തങ്ങളുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here