തൃശ്ശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം: രണ്ട് പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലം

THRISSUR

തൃശ്ശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ രണ്ട് പ്രതികൾക്കും മുൻപും ക്രിമിനൽ പശ്ചാത്തലമെന്ന് പൊലീസ്.മോഷണ കേസുകളിൽ ഉൾപ്പെടെ ഇവർ മുൻപ് പിടിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ പ്രായത്തിന്റെ ആനുകൂല്യത്തിലാണ് യുവാവിന് അന്ന് ഇളവ് ലഭിച്ചത്.

കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപ് പ്രതികൾ കഞ്ചാവ് വലിക്കുകയായിരുന്നുവെന്നും ഇരുവരും മദ്യപിച്ചിട്ടും ഉണ്ടായിരുന്നുവെന്നുമാണ് വിവരം.അരമണിക്കൂറോളം പരസ്പരം വാക്ക് തർക്കത്തിന് ശേഷമാണ് 14 വയസ്സുകാരൻ കത്തി എടുത്ത് കുത്തിയത്.

ALSO READ; കൊച്ചിയിലെ ഡാൻസ് പരിപാടി; പണം ഇടപാടിൽ പൊലീസ് കേസെടുത്തു

തൃശ്ശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന 30കാരനായ ലിവിനെ ഇന്നലെ രാത്രിയാണ് കുത്തിക്കൊന്നത്. സംഭവത്തിൽ പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് പിടിയിലായത്. രാത്രി 8:45 ഓടെയായിരുന്നു സംഭവം. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തി. കുത്തേറ്റ ഉടൻ ലിവിനെ തൃശൂര്‍ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ENGLISH NEWS SUMMARY: The police said that the two suspects in the incident of stabbing a young man to death in Thrissur city had previously been arrested in theft cases.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News