കൊല്ലത്ത് വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയിച്ച് പൊലീസ്, സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും

കൊല്ലം മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ പ്രതികൾ രാസലഹരി ഉപയോഗിച്ചിരുന്നതായി സംശയം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രതികളായ അജ്മൽ, ഡോ. ശ്രീക്കുട്ടി എന്നിവരുടെ രക്ത, മൂത്ര സാമ്പിളുകൾ പൊലീസ് രാസപരിശോധനയ്ക്ക് അയക്കും. സംഭവത്തിൽ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും തമ്മിൽ പണമിടപാടികളും നടന്നിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രതികളുടെ അക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിക്കും. കേസിൽ പൊലീസ് ഇതിനകം നടത്തിയ അന്വേഷണത്തിൽ  ഡോ. ശ്രീക്കുട്ടിയുടെ സ്വർണാഭരണങ്ങൾ അജ്മൽ കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

ALSO READ: ‘കൊടുക്കാത്ത ബ്രഡ് പൂത്തതുപോലെ ചെലവഴിക്കാത്ത പണം ചെലവാക്കി എന്ന് കാണിക്കുന്നു’: മന്ത്രി കെ രാജന്‍

ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവർക്കിടയിൽ പണമിടപാടും നടന്നിട്ടുണ്ടോ എന്നറിയാൻ പൊലീസ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാറുമായി പ്രതികൾ കടന്നത്. സംഭവത്തിനു ശേഷം ഇവരെ പിന്തുടർന്ന നാട്ടുകാർ കാർ തടഞ്ഞുവെയ്ക്കുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തെത്തിയിട്ടുണ്ട്. അപകടത്തിനു ശേഷം അമിത വേഗതയിൽ പാഞ്ഞ കാറിനെ നാട്ടുകാർ പിന്തുടർന്നെത്തുകയായിരുന്നു. തുടർന്ന് കാറിൽ നിന്നും പുറത്തിറങ്ങിയ പ്രതി അജ്മലിനെ നാട്ടുകാർ തടഞ്ഞ് വെച്ചു. എന്നാൽ, ഇവിടെ നിന്നും കുതറിയോടി ഒരു വീട്ടിൽ കയറി പിൻവാതിലിലൂടെ രക്ഷപ്പെട്ട അജ്മലിനെ അടുത്ത ദിവസം പുലർച്ചെയോടെ പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News