ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

drug case

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. ഓം പ്രകാശ് താമസിച്ച മുറിയിലാണ് പരിശോധന നടത്തിയത്. അതേസമയം ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും.

Also Read; ‘സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കും’; അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കും കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്

ഓംപ്രകാശിന്റെ സുഹൃത്തുക്കള്‍ ഹോട്ടലിൽ ഒരുക്കിയത് ലഹരിപാര്‍ട്ടിയാണെന്ന് വ്യക്തമായതോടെ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് സംഘം. ഫോറൻസിക് വിഭാഗം ഹോട്ടിലിൽ ഓം പ്രകാശ് താമസിച്ച മുറിയിലടക്കം പരിശോധ നടത്തി. ഹോട്ടലിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്.

പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉൾപ്പെടെയുള്ളവർ ഹോട്ടലിലെത്തിയത് ലഹരി വിരുന്നില്‍ പങ്കെടുക്കാനെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. താരങ്ങൾ അടക്കം 20 പേരേയും ഉടൻ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. സ്റ്റേഷനിൽ ഹാജരാകാൻ ശ്രീനാഥ് ഭാസിക്കും, പ്രയാഗ മാർട്ടിനും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read; ജമ്മു കശ്മീരില്‍ ബിജെപിയെ തകര്‍ത്ത് ഇന്ത്യാ സഖ്യം; 90 അംഗ നിയമസഭയില്‍ സഖ്യത്തിന് കേവല ഭൂരിപക്ഷം

അതേസമയം സിനിമാതാരങ്ങളെ ആഡംബര ഹോട്ടലിൽ എത്തിച്ചത് ഓംപ്രകാശിന്റെ സുഹൃത്ത് എളമക്കര സ്വദേശി ബിനു ജോസഫാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് സൗത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News