ഡിവൈഎസ്പി സഞ്ചരിച്ച പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു

കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി അനിൽകുമാർ സഞ്ചരിച്ച പൊലീസ് വാഹനം
അപകടത്തിൽപ്പെട്ടു. പത്തനംതിട്ട മൈലപ്രയിൽ വെച്ച് തിങ്കളാഴ്ച്ച പുലർച്ച 3 മണിക്കാണ്   അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു.

ALSO READ:കണ്ടെയ്ൻമെൻ്റ് സോണിലെ പ്രവർത്തനം വിലയിരുത്താൻ യോഗം ചേരും

ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുമാണ് പരുക്കേറ്റത്. ഡിവൈഡർ ഇടിച്ചു തകർത്താണ് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറിയത്. വ്യാപാര സ്ഥാപനത്തിന് കേടുപാടുകൾ സംഭവിച്ചു. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരുക്കേറ്റവരെ മറ്റൊരു പൊലീസ് ജീപ്പ് എത്തിയാണ് കൊണ്ടുപോയത്.

ALSO READ:ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News