കാലിത്തീറ്റയെന്ന വ്യാജേന സ്പിരിറ്റ് കടത്തി, പാലക്കാട് 3 പേർ അറസ്റ്റിൽ; പിടികൂടിയത് 3500 ലീറ്റർ സ്പിരിറ്റ്

കാലിത്തീറ്റയെന്ന വ്യാജേന ലോറിയിൽ സ്പിരിറ്റ് കടത്തുന്നതിനിടെ പൊലീസ് പിടകൂടി. പാലക്കാട് എലപ്പുള്ളിയിൽ നടത്തിയ പരിശോധനയിലാണ് 3500 ലീറ്റർ സ്പിരിറ്റുമായി സംഘത്തെ പിടികൂടിയത്. സംഭവത്തിൽ 2 പാലക്കാട് സ്വദേശികളെയും 3 എറണാകുളം സ്വദേശികളെയുമാണ് പൊലീസ് പിടികൂടിയത്.

ALSO READ: ചൂരൽമല ദുരന്തം, സർക്കാരിന് ഒളിച്ചുകളിയോ ഉദാസീനതയോ കാണിക്കേണ്ട കാര്യമില്ല.. ഉണ്ടായത് വലിയ ദുരന്തം- കണക്ക് നോക്കിയല്ല അടിയന്തര സഹായം ആവശ്യപ്പെടുക; മന്ത്രി എ കെ ശശീന്ദ്രൻ

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പൊലീസും സ്പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പുലർച്ചെ നാലുമണിയോടു കൂടിയായിരുന്നു പൊലീസിൻ്റെ പരിശോധന. ലോറിയിൽ കന്നാസുകളിലാക്കി സൂക്ഷിച്ചായിരുന്നു പ്രതികളുടെ സ്പിരിറ്റ് കടത്തൽ.

ALSO READ: അൻവറിൻ്റെ ആരോപണങ്ങൾ താൻ ഇവിടെയുണ്ടെന്ന് അറിയിച്ച് പുതിയ തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം; എ വിജയരാഘവൻ

ബെംഗളൂരുവിൽ നിന്നും പാലക്കാട്ടേക്ക് എത്തിച്ച സ്പിരിറ്റാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്തായി പാലക്കാട് നടന്ന ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് ഇതെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News