സ്ത്രീയുടെ മൃതദേഹമെന്ന് അനുമാനം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞെട്ടി പൊലീസ്

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ നിന്ന് കൈകാലുകള്‍ ബന്ധിച്ച അഴുകിയ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തില്‍ ചുവന്ന കുര്‍ത്തയും വെള്ള പൈജാമയുമുണ്ടായിരുന്നു. നീണ്ട മുടി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മൃതദേഹം ഒരു സ്ത്രീയുടേതാണെന്ന് പൊലീസ് അനുമാനിക്കുകയും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു. അപ്പോഴാണ് സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്.

READ MORE:താമരശ്ശേരി ലഹരി മാഫിയാ സംഘം അക്രമം: മൂന്നുപേര്‍ കൂടി പിടിയിൽ

പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മൃതദേഹം സ്ത്രീയുടേതല്ലെന്നും പുരുഷന്റേതാണെന്നും കണ്ടെത്തി. മൃതദേഹം സ്ത്രീയുടേതാണെന്ന് പൊലീസ് ആദ്യം അറിയിച്ചതോടെ ഡോക്ടര്‍മാര്‍ ഞെട്ടി. 72 മണിക്കൂറോളം മൃതദേഹം പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. മൃതദേഹം ഒരു വൈദികന്റേതായിരിക്കാമെന്നാണ് നിഗമനം. കഴുത്തില്‍ കയര്‍ ഉണ്ടായിരുന്നതിനാല്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന സംശയം ഉയര്‍ന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരിച്ചറിയുന്നതില്‍ ഇത്തരമൊരു പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ MORE:സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണു; പതിനഞ്ചുകാരന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News