തൃശ്ശൂർ പൂരനഗരിയിലേക്ക് രാത്രി സുരേഷ്ഗോപിയെത്തിയ സംഭവം; ആംബുലൻസിൻ്റെ ദുരുപയോഗം പൊലീസ് അന്വേഷിക്കും

തൃശ്ശൂർ പൂരത്തിനിടെ ചടങ്ങുകൾ അലങ്കോലപ്പെട്ടപ്പോൾ വിഷയം പരിഹരിക്കാനെന്ന വ്യാജേന ആംബുലൻസിൽ രാത്രി സുരേഷ്ഗോപിയെത്തിയത് പൊലീസ് അന്വേഷിക്കും.  മറ്റു വാഹനങ്ങൾക്കൊന്നും പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് സുരേഷ്ഗോപി ആംബുലൻസുമായി എത്തിയത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് അന്വേഷണം. രാത്രി പൂരനഗരിയിലേക്ക് രഹസ്യമായെത്തിയ സുരേഷ്ഗോപിയുടെ ആംബുലൻസ് യാത്രയാണ് പൊലീസ് പരിശോധിക്കുക. സുരേഷ്ഗോപി ആംബുലൻസ്  ദുരുപയോഗം ചെയ്തോ എന്ന് പരാതിയുടെ ഭാഗമായി പൊലീസ് പരിശോധിക്കും.

ALSO READ: മനുഷ്യസാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ നേരിടാൻ സർക്കാരിന് കഴിഞ്ഞു: ഒ ആർ കേളു

സംഭവത്തിൽ പരാതിക്കാരനായ സുമേഷിൻ്റെ മൊഴി തൃശ്ശൂർ എസിപി രേഖപ്പെടുത്തിയിട്ടുണ്ട്.  പൂരത്തിനിടെ ചടങ്ങുകൾ തടസ്സപ്പെട്ടപ്പോൾ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചിരുന്നു. ഈ സമയത്താണ് പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന സുരേഷ്ഗോപി ആംബുലൻസിൽ വന്നിറങ്ങിയത്. സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ്ഗോപിയെത്തിയത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിൻ്റെ മറ്റു ചടങ്ങുകളിലൊന്നും അന്ന് പങ്കെടുത്തിരുന്നില്ലെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News