എല്‍ ജി ബി ടി ക്യു പ്ലസ് വിഭാഗങ്ങള്‍ക്ക് നിബന്ധനകളോടെ കത്തോലിക്ക സഭയുടെ പള്ളികള്‍ പ്രവേശിക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നിയമങ്ങളുടെ ചട്ടക്കൂട്ടിനുള്ളില്‍ നിന്ന് തന്നെ വിശ്വാസികള്‍ ആത്മീയതയുടെ വ്യക്തിപരമായ പാത അനുഗമിക്കേണ്ടതുണ്ടെന്നും, നിയമമനുസരിച്ച് അവര്‍ക്ക് ചില കൂദാശകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നത് മാത്രമാണ് നിലവിലെ പ്രശ്നമെന്നും പോര്‍ച്ചുഗലില്‍ വെച്ച് നടന്ന ലോക യുവജന ദിന കത്തോലിക് ഫെസ്റ്റിവലിന് ശേഷം തിരിച്ചെത്തിയ മാർപാപ്പ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: സംസ്ഥാന സര്‍ക്കാറിനും കെ എ എല്ലിനും അഭിമാനം; 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്
‘പള്ളി എല്ലാവര്‍ക്കുമുള്ളതാണ്. എന്നാല്‍ സഭയ്ക്കുള്ളിലെ ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുണ്ട്. നിയമമനുസരിച്ച് അവര്‍ക്ക് ചില കൂദാശകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അതിനര്‍ത്ഥം അവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്നല്ല. ഓരോ വ്യക്തികളും സഭയ്ക്കുള്ളില്‍ അവരുടേതായ രീതിയില്‍ ദൈവത്തെ കണ്ടുമുട്ടുന്നു,’ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ALSO READ: പുതിയ കോളജിനും കോഴ്സിനും അപേക്ഷകള്‍ ക്ഷണിച്ച് കേരള സര്‍വകലാശാല
സഭയിലെ പുരോഹിതര്‍ നിയമങ്ങള്‍ അനുസരിക്കാത്തവരടക്കമുള്ള എല്ലാവരോടും സ്‌നേഹത്തോടെയും ക്ഷമയോടും കൂടി പെരുമാറണണമെന്ന് പറഞ്ഞ അദ്ദേഹം നിലവിലെ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും വെളിപ്പെടുത്തി. ജൂണില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം താന്‍ നല്ല ആരോഗ്യവാനായിരിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ശസ്ത്രക്രിയയുടെ ഭാഗമായ തുന്നലുകള്‍ നീക്കിയിട്ടുണ്ട്, എന്നാല്‍ പേശികള്‍ ബലപ്പെടുന്നത് വരെ രണ്ടോ മൂന്നോ മാസം കൂടി വയറിന് മുകളില്‍ ബാന്‍ഡ് ധരിക്കേണ്ടി വരും’, മാർപാപ്പ കൂട്ടിച്ചേർത്തു,
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here