ഇടുക്കി ചിന്നക്കനാലില്‍ ചെരിഞ്ഞ മുറിവാലന്‍ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റി

ഇടുക്കി ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി ചെരിഞ്ഞ മുറിവാലന്‍ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റി. നാളെ രാവിലെ എട്ടു മണിക്കായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ്‌മോര്‍ട്ടം നടത്തുവാന്‍ മേല്‍നോട്ടം വഹിക്കേണ്ട ഡോ. അരുണ്‍ സക്കറിയ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തുവാന്‍ വൈകുന്നതാണ് സമയം മാറ്റുവാന്‍ കാരണം.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ധൈര്യം ലഭിച്ചു, സിനിമയിൽ വിവേചനം നേരിട്ടിട്ടുണ്ട്, സത്യാവസ്ഥ പുറത്ത് വരണം: വിൻസി അലോഷ്യസ്

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായശേഷം ഉച്ചയോടെ കൂടി 60 ഏക്കര്‍ ചോലയില്‍ തന്നെ ആനയെ മറവ് ചെയ്യും. ചിന്നക്കനാല്‍ വിലക്കില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള കാട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു മുറിവാലന്‍ കൊമ്പനെ അവശനിലയില്‍ കണ്ടെത്തിയിരുന്നത്. ഏറ്റുമുട്ടലിനിടെ മുറിവാലന്റെ പിന്‍ഭാഗത്ത് 15-ഓളം മുറിവുകളേറ്റിരുന്നു. ഇതു പഴുത്തു തുടങ്ങിയതോടെയാണ് ഇന്നു പുലര്‍ച്ചെയോടെ മുറിവാലന്‍ കൊമ്പന്‍ ചെരിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News