മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പ് മറാഠ സംവരണ പ്രക്ഷോഭ സമരം നയിച്ച നേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ മലക്കം മറിഞ്ഞു. ഒരു ജാതിയെ ആശ്രയിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാനാവില്ലെന്ന് പറഞ്ഞ പാട്ടീല്‍ തന്റെ എല്ലാ സ്ഥാനാര്‍ത്ഥികളോടും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികള്‍ക്കൊപ്പം ദലിത്, മുസ്ലീം സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്നും ഒരു ജാതിയുടെ ബലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാന്‍ കഴിയില്ലെന്നുമാണ് പാട്ടീല്‍ പത്രസമ്മേളനത്തില്‍ വിശദീകരണം നല്‍കിയത്. രാഷ്ട്രീയത്തില്‍ തന്റെ പാര്‍ട്ടി പുതിയതായതിനാല്‍, സ്ഥാനാര്‍ത്ഥി തോറ്റാല്‍ അത് സമുദായത്തിന് നാണക്കേടായിരിക്കുമെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാപിത ശക്തിയെ വെല്ലുവിളിക്കാനും സമുദായങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പരാജയപ്പെടുത്താനും മറാഠ സമുദായത്തില്‍ ഐക്യം ആവശ്യമാണെന്നും പാട്ടീല്‍ ചൂണ്ടിക്കാട്ടി.
ALSO READ:15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പ്; ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് പാരക്വിറ്റ് കളനാശിനി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here