‘ദ പവര്‍ ഓഫ് ഇന്ത്യ’; പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്റ്റര്‍ പുറത്തിറക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഇന്ത്യയുടെ ശബ്ദവും ശക്തിയുമെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ചിത്രത്തോട് കൂടിയ പോസ്റ്റര്‍ പുറത്തിറക്കി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം. മുഖ്യമന്ത്രിയ്ക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ത്യയുടെ ശബ്ദവും ശക്തിയുമെന്ന വിശേഷണം പിണറായി വിജയന്‍ അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്ക് നല്‍കുന്നത്.

മുംബൈയില്‍ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ യോഗത്തിന് മുന്നോടിയായാണ് പിണറായി വിജയനെ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ പോസ്റ്റര്‍ ലഭ്യമാണ്.

Also Read: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നീക്കം വേഗത്തിലാക്കി കേന്ദ്രം, സമിതി രൂപീകരിച്ചു

നേരത്തെ രാഹുല്‍ ഗാന്ധിയെ മുന്നിലും മറ്റ് പ്രതിപക്ഷ നേതാക്കളെ പിന്നില്‍ നിരത്തിയുമുള്ള ഒരു പോസ്റ്റര്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അടക്കം പല പ്രതിപക്ഷ നേതാക്കളും ഈ പോസ്റ്ററില്‍ ഉള്‍പ്പെട്ടില്ല. വിവാദമായതോടെ രാഹുല്‍ ഗാന്ധിയെ ‘ഇന്ത്യാ’ കൂട്ടായ്മയുടെ നേതാവായി ചിത്രീകരിച്ചുള്ള പോസ്റ്റര്‍ കേന്ദ്രനേതൃത്വം പിന്‍വലിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പോസ്റ്ററിലുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമാണ് ചിത്രത്തിലുള്ളത്. ഇന്ത്യയുടെ ശബ്ദം ഇന്ത്യ, ഇന്ത്യയുടെ കരുത്ത് എന്നീ വിശേഷണങ്ങളും പോസ്റ്ററിലുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കോ മുന്‍പ്രസിഡന്റുമാരായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കോ പോസ്റ്ററില്‍ ഇടംനല്‍കിയിട്ടുമില്ല.

Also Read: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം; വിദേശ യാത്രകള്‍ റദ്ദാക്കാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News