തിരുവല്ലയിൽ കാറിനു തീപിടിച്ച് രണ്ട് പേര് മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവല്ലയിൽ കാറിനു തീപിടിച്ച് മരിച്ച ദമ്പതികളുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത്. പുരുഷന്റേതും സ്ത്രീയുടെയുമായ മൃതദേഹങ്ങൾ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്, ഭാര്യ ലൈജി തോമസ് എന്നിവരാണ് മരിച്ചത്.

Also Read; കാര്‍ഷിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്ക് സ്റ്റേ; ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി

കുടുംബ പ്രശ്നമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വേങ്ങൽ വേളൂർ മുണ്ടകം റോഡിൽ വച്ചാണ് സംഭവം. സ്ഥലത്ത് പെട്രോളിങ്ങിനെത്തിയ എത്തിയ പൊലീസ്സ് സംഘമാണ് തീപിടിച്ചതായി കാണുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു, അവർ എത്തിയാണ് കാറിലെ തീയണച്ചത്. ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കുമെന്ന് ഡിവൈഎസ്പി ആഷദ് പറഞ്ഞു.

Also Read; ഗവർണർമാർ ബാഹ്യപദവികൾ ഒഴിവാക്കണമെന്ന ആവശ്യം : ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News