നടൻ ദിലീപ് ശങ്കറിന്‍റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം

dileep shankar

നടൻ ദിലീപ് ശങ്കറിന്‍റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ചാണ് വീണതെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതാകമെന്നുമാണ് പൊലീസ് സംശയം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർന്ന് നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ ക‍ഴിഞ്ഞ ദിവസമാണ് നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണു ദിലീപ് ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്ക് പോയിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ ദിലീപിന്‍റെ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് പൊലീസുള്ളത്. മുറിയിൽ തലയിടിച്ച് വീണതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സംശയം.
മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു.

ALSO READ; ‘രജിസ്ട്രേഷൻ ഫീസായി 3500 രൂപ വാങ്ങി’; കലൂരിൽ നടന്ന പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണം

ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം സ്വദേശിയായ ദിലീപ് ശങ്കർ സീരിയൽ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളിൽ‌ പലരും വിളിച്ചിട്ടും ദിലീപ് ശങ്കർ ഫോണെടുത്തിരുന്നില്ലെന്നും സീരിയൽ സംവിധായകൻ ഉൾപ്പെടെ പൊലീസിന് മൊ‍ഴിനൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർന്ന് നടപടികൾ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News