വർധിച്ചു വരുന്ന തിരക്കിലും സംതൃപ്തിയോടെ അയ്യനെ കണ്ട് മടങ്ങി തീർഥാടകർ; ശബരിമലയിൽ ഇത് പരാതി രഹിത തീർഥാടന കാലം

sabarimala

മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ നാൾക്കുനാൾ വർധിച്ചു വരുന്ന തീർഥാടക പ്രവാഹമാണെങ്കിലും സന്നിധാനത്ത് നിന്നും മടങ്ങുന്ന തീർഥാടകർ പൂർണ തൃപ്തരാണ്. സർക്കാരിൻ്റെ മികച്ച മുന്നൊരുക്കങ്ങൾ ഫലപ്രാപ്തിയിലെത്തി എന്നറിയിക്കുന്നതാണ് മണ്ഡല കാലത്തെന്ന പോലെ ഈ മകരവിളക്ക് തീർഥാടനവും.  പരാതി രഹിതമായാണ് ശബരിമലയിൽ ഓരോ ദിവസവും മുന്നേറുന്നത്.

സന്നിധാനത്തടക്കം തിരക്ക് വർധിക്കുന്നുണ്ടെങ്കിലും തീർഥാടകർക്ക് ദർശനം സുഗമമാണ് എന്നത് എടുത്തുപറയേണ്ടതാണ്. ദർശനത്തിനായി തീർഥാടകർക്ക് മണിക്കൂറുകൾ നിലവിൽ ക്യൂ നിൽക്കേണ്ടതായി വരുന്നില്ല. കൂട്ടായ പ്രവർത്തനമാണ് ഇത്തരമൊരു പരാതി രഹിത മകരവിളക്ക് തീർഥാടനം സാധ്യമാക്കിയതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ALSO READ: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വർ അറസ്റ്റിൽ

പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ അയ്യപ്പൻമാരാണ് പമ്പയിൽ നിന്ന് സന്നിധാനത്ത് എത്തുന്നത്. ശരാശരി 75 പേർ ഒരു മിനിറ്റിൽ സന്നിധാനത്ത് ദർശനം നടത്തുന്നു. തിരക്കുള്ള ദിവസങ്ങളിൽ 90,000 ലധികം പേർക്കാണ് അയ്യപ്പദർശനം ലഭിക്കുന്നത്. ശേഷിക്കുന്നവരെ മാളികപ്പുറത്തുള്ള ക്യൂ കോംപ്ലക്സിൽ തങ്ങാൻ അനുവദിക്കുന്നു.

24 മണിക്കൂറിൽ പുലർച്ചെ 2.30 മുതൽ 5 മിനിറ്റും ഉച്ചക്ക് 2.30 മുതൽ 5 മിനിറ്റും ഉൾപ്പെടെ ആകെ 10 മിനിറ്റ് മാത്രമാണ് ദർശനത്തിനെത്തുന്നവർ പതിനെട്ടാംപടി ചവിട്ടാതെയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News