സംസ്ഥാനത്ത് കാട്ടാന ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ തിരുവനന്തപുരം വിതുര പരുത്തിപ്പള്ളി ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ ജനവാസ മേഖലയിലും കാട്ടാനയുടെ സാന്നിധ്യം ഭീഷണിയാകുന്നു. ആര്യനാട് പാലോട് സെക്ഷനിലെ കുട്ടപ്പാറ ഫോറസ്റ്റ് ഓഫീസ് പരിധിയിലാണ് രണ്ട് ദിവസമായി കാട്ടാന ഇറങ്ങുന്നത്. ഈ മേഖലയിലെ ആദിവാസി പ്രദേശങ്ങളിൽ അമ്മയാനയും കുട്ടിയാനയുമാണ് സ്ഥിരമായി ഇറങ്ങുന്നത്.
പകൽ സമയങ്ങളിൽ പോലും ആദിവാസി മേഖലയിൽ വീടിനോട് ചേർന്ന് ആനകളെത്തുന്നത് പ്രദേശത്തെ ജനങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നൽകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കവുങ്ങ്, വാഴ എന്നിവ കാട്ടാനകൾ സ്ഥിരമായി നശിപ്പിക്കുകയാണെന്നും പടക്കം പൊട്ടിക്കലും ‘പാട്ട അടിക്കലും മാത്രമാണ് ഇവിടങ്ങളിലെ ഏക പ്രതിരോധ മാർഗമെന്നും എന്നാൽ ഇത് ശാശ്വതമായി ഉപയോഗിക്കാനാകുന്ന പ്രതിരോധ മാർഗമല്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
രണ്ടു ദിവസമായി അമ്മയാനയും കുട്ടിയാനയും മേഖലയിൽ ഇറങ്ങുന്നതിനാൽ ജീവഭയത്തോടെയാണ് ഇവിടങ്ങളിൽ പ്രദേശവാസികൾ ഓരോ ദിവസവും കഴിഞ്ഞു കൂടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here