പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍. ബുധനാഴ്ച ദില്ലിയിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഇതൊരു സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സഭയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. സഭ ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും സഭാ അധ്യക്ഷന്‍വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here