ശബരിമല തീർഥാടനം, സന്നിധാനം പൂർണ സജ്ജം- 3 ലക്ഷം തീർഥാടകർ ഇത്തവണ അധികമായെത്തി, വരുമാനത്തിലും വൻ വർധനവ് ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഇത്തവണ ഒരുക്കിയത് പരാതികൾക്ക് ഇടനൽകാത്ത സജ്ജീകരണങ്ങളെന്നും തീർഥാടകരിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയാർന്ന പ്രതികരണങ്ങൾ അതിൻ്റെ തെളിവാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. സന്നിധാനത്ത് മികച്ച രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്തതാണ് ഇത്തവണത്തെ മുന്നൊരുക്കങ്ങളെ വിജയകരമാക്കിയതെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

നിലവിൽ എത്ര തീർഥാടകർ വന്നാലും ശബരിമലയിൽ സ്പോട്ട് ബുക്കിങിന് അവസരമുണ്ട്. തീർഥാടകർ അവരുടെ ആധാർ കാർഡ് കയ്യിൽ കരുതണമെന്നേ ഉള്ളൂവെന്നും ശബരിമല സന്ദർശിക്കുന്ന തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടുവരരുതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അങ്കണവാടിയിൽ നിന്നും കുഞ്ഞ് വീണു, വീട്ടുകാരെ അറിയിക്കാതെ ജീവനക്കാർ സംഭവം മറച്ചുവെച്ചു; 3 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

വൃശ്ചികം ഒന്നു മുതലുള്ള 9 ദിവസത്തിനുള്ളിൽ ശബരിമലയിൽ ആകെ സന്ദർശനം നടത്തിയത് 6,12,290 പേരാണെന്നും കഴിഞ്ഞ വർഷത്തേക്കാൾ 3,03,501 തീർഥാടകർ ഇത്തവണ ഇതുവരെ അധികമായെത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വരുമാനത്തിലും ഈ വർധനവുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 28,3,020,364 രൂപയായിരുന്നു വരുമാനമെങ്കിൽ ഇത്തവണയത് 41,64,00,065 രൂപയാണ്. അതായത് ഏകദേശം 13 കോടി രൂപയുടെ അധികവരുമാനം സന്നിധാനത്ത് ഇത്തവണയുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമല ഉണ്ണിയപ്പത്തിൽ പൂപ്പൽ കണ്ടെത്തിയ സംഭവത്തിൽ ഇവിടെ നിന്നും വിതരണം ചെയ്യുമ്പോൾ ഉണ്ണിയപ്പത്തിൽ പൂപ്പൽ ഉണ്ടായിരുന്നില്ലെന്നും അപ്പം ഉണ്ടാക്കുന്നത് ദിവസേനയാക്കി മാറ്റിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രതികരിച്ചു. കൂടാതെ പതിനെട്ടാം പടിയിലെ ക്രമീകരണത്തിൽ പൊലീസിനെ അഭിനന്ദിക്കുന്നതായും പമ്പയിൽ ഒരുക്കിയ ജർമ്മൻ പന്തൽ സഹായകമായെന്നും പി.എസ്. പ്രശാന്ത് പ്രതികരിച്ചു. ശബരിമലയിലെ നിലവിലെ വരുമാന വർധനവ് ഇത്തരത്തിലാണ്.

അപ്പം വരുമാനം മുൻ വർഷം 1 കോടി 80 ലക്ഷം, ഈ വർഷം 2 കോടി 21 ലക്ഷം; അരവണ കഴിഞ്ഞ വർഷം 11 കോടി 57 ലക്ഷം, ഈ വർഷം 17 കോടി 71 ലക്ഷം;
കാണിക്ക കഴിഞ്ഞ വർഷം 9 കോടി 3 ലക്ഷം, ഈ വർഷം 13 കോടി 92 ലക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News