ഒറ്റ ദിവസത്തിനിടെ ആറ് ശതമാനത്തിന്‍റെ വര്‍ധന; ക്രൂഡ് ഓയിലിന് വില കൂടി

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടി. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നു. വിലയില്‍ ഒറ്റ ദിവസത്തിനിടെ ആറ് ശതമാനത്തിന്‍റെ വര്‍ധന ആണ് രേഖപ്പെടുത്തിയത്. ഇസ്രയേല്‍ പലസ്തീൻ സംഘർഷ സാഹചര്യത്തിൽ ആണ് ക്രൂഡ് ഓയില്‍ വിലയിൽ വർദ്ധനവ് ഉണ്ടായത്.

ALSO READ:ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു; ഏഴുപേര്‍ക്കെതിരെ കേസ്

വ്യോമാക്രമണത്തിന് ശേഷം ഗാസയിലേക്ക് ഇസ്രയേല്‍ സൈന്യം പ്രവേശിച്ചതോടെ യുദ്ധം വ്യാപിക്കുമെന്ന ആശങ്ക ഉണ്ടായതാണ് ക്രൂഡ് വിലയുടെ വർദ്ധനവിന് കാരണമായത്. ദക്ഷിണ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായി സംഘടനയെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ സൈന്യം കരയുദ്ധം വ്യാപിപ്പിച്ചത്.

എന്നാൽ സംഘര്‍ഷത്തിന്റെ തുടക്കത്തിൽ കാര്യമായ വർദ്ധനവ് ക്രൂഡ് ഓയിൽ വിലയില്‍ ഉണ്ടായിരുന്നില്ല. ഇറാന്‍ പങ്കാളിയാവുകയും യുദ്ധം വ്യാപിക്കുകയും ചരക്ക് കടത്ത് ബാധിക്കപ്പെടുകയും ചെയ്താല്‍ മാത്രമേ എണ്ണ വില കൂടുകയുള്ളു എന്നാണ് വിദഗ്ധർ പറയുന്നത്. ഇതേ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത് എങ്കില്‍ അധികം താമസിക്കാതെ തന്നെ ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് ഇറാന്‍ ഓയില്‍ മന്ത്രി പറയുന്നത് .

ALSO READ:തൊലിക്ക് നിറം പോരെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് ഒഴിവാക്കി, ഫോണിലൂടെ അഡ്ജസ്റ്റ്‌ ചെയ്യാമോ എന്ന് ചോദിച്ചു: വെളിപ്പെടുത്തലുമായി പ്രമുഖ നടി

ഗാസയിലേക്ക് ഇസ്രയേല്‍ സൈന്യം കടന്നതോടെ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം തുടങ്ങിയിട്ടുണ്ട്. പത്ത് ലക്ഷം പേര്‍ താമസിക്കുന്ന പ്രദേശത്ത് നിന്ന അവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഹിസ്ബുള്ളയും ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതാണ് യുദ്ധം വ്യാപിക്കുന്നതായുള്ള ആശങ്ക എണ്ണ വിപണിയില്‍ ഉണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News