സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ വര്‍ദ്ധനവിനിടെ ഇന്നലെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഇന്നും ഇന്നലെയുമായി 240 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4558 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,927.37 ഡോളറിലാണ് വില. സെപ്റ്റംബര്‍ ഒന്നിന് പവന് 44,040 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ പവന് 40 രൂപയുടെ വര്‍ധന മാത്രം.
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഏകദേശം 60,000 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണ്ണത്തിന് 55,150 രൂപയും. വെള്ളി കിലോഗ്രാമിന് 76,200 രൂപയിലേക്കെത്തി. ഡല്‍ഹിയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് 10 ഗ്രാമിന് 55,300 രൂപയാണ് വില. 24 കാരറ്റിന് 60,310 രൂപയും. അഹമ്മദാബാദില്‍ 22 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 55,200 രൂപയും 24 കാരറ്റിന് 60,210 രൂപയുമാണ് വില.
also read :മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം
രാജ്യാന്തര വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡ്, വിവിധ രാജ്യങ്ങളിലെ കറന്‍സി മൂല്യം, നിലവിലെ പലിശ നിരക്കുകള്‍, ഓരോ രാജ്യത്തെയും, സംസ്ഥാനത്തെയും നികുതികള്‍ എന്നിവയെല്ലാം വിവിധ ഇടങ്ങളില്‍ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും. യുഎസിലെ ദുര്‍ബലമായ സാമ്പത്തിക ഡാറ്റയെത്തുടര്‍ന്ന് ഡോളര്‍ സൂചികയും ട്രഷറി വരുമാനും ഇടിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും പലിശനിരക്കിലെ കുറവുകളും സ്വര്‍ണവിലയ്ക്ക് അനുകൂലമായി മാറിയിരുന്നു .എന്നാല്‍ ഡോളര്‍ വീണ്ടും ശക്തമായത് സ്വര്‍ണ്ണത്തിന് മങ്ങലേല്‍പ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here