കന്യാകുമാരിയില്‍ 45 മണിക്കൂര്‍ ധ്യാനത്തിലിരുന്ന ശേഷം തനിക്കുണ്ടായ അനുഭവം കത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാനത്തിലിരുന്നപ്പോള്‍ തെരഞ്ഞെടുപ്പിന്റെ തീഷ്ണത അനുഭവിച്ചു റാലികളില്‍ കണ്ട പല മുഖങ്ങള്‍ മനസിലൂടെ കടന്നുപോയി. എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ധ്യാനത്തിലേക്ക് പൂര്‍ണമായും മാറിയപ്പോള്‍ എല്ലാത്തില്‍ നിന്നും അകന്നപോലെയായി. പുറംലോകത്ത് നിന്നും മനസാകെ അകന്നുപോയി എന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്.
കത്തിന്റെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍:
ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
എന്റെ പ്രിയപ്പെട്ട ഇന്ത്യക്കാരെ,
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷം ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍, പലതരം വികാരങ്ങളില്‍ കൂടി മനസ് കടന്നുപോയി.1857ല്‍ ആദ്യ സ്വാതന്ത്ര്യ സമരം നടന്ന സ്ഥലത്താണ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. പിറകേ രാജ്യത്തെ ഓരോ ഭാഗത്തേക്കും സഞ്ചരിച്ചു. അവസാനം ഈ തെരഞ്ഞെടുപ്പ് എന്നെ എത്തിച്ചത് പഞ്ചാബിലാണ്…പിന്നീട് കന്യാകുമാരിയിലെത്തി. ധ്യാനത്തിലിരുന്നപ്പോള്‍ തെരഞ്ഞെടുപ്പിന്റെ തീഷ്ണത അനുഭവിച്ചു റാലികളില്‍ കണ്ട പല മുഖങ്ങള്‍ മനസിലൂടെ കടന്നുപോയി. എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ധ്യാനത്തിലേക്ക് പൂര്‍ണമായും മാറിയപ്പോള്‍ എല്ലാത്തില്‍ നിന്നും അകന്നപോലെയായി. പുറംലോകത്ത് നിന്നും മനസാകെ അകന്നുപോയി.
ALSO READ: സംസ്ഥാനത്താകെ 115 ദുരിതാശ്വാസ ക്യാമ്പുകൾ; അടുത്ത മൂന്ന് മണിക്കൂറിൽ മിതമായ മഴയ്ക്ക് സാധ്യത
വലിയ ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ധ്യാനം വെല്ലുവിളി നേരിടുന്നതാണ്. എന്നാല്‍ കന്യാകുമാരിയും സ്വാമി വിവേകാനന്ദനില്‍ നിന്നുള്ള പ്രചോദനവും എല്ലാം എളുപ്പമാക്കി. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എന്റെ പ്രിയപ്പെട്ട കാശിയിലെ ജനങ്ങളുടെ കൈയിലേക്ക് എന്റെ പ്രചാരണം ഏല്‍പ്പിച്ചാണ് ഇവിടെ വന്നത്. സ്വാമി വിവേകാനന്ദനും ഇവിടെ ധ്യാനത്തിലിരുന്നപ്പോള്‍ എന്താകും അനുഭവിച്ചിരിക്കുക എന്നായിരുന്നു ചിന്ത.
എല്ലാത്തില്‍ നിന്ന് മനസ് അകന്നപ്പോഴും ഭാരതത്തിന്റെ ഭാവി, ലക്ഷ്യങ്ങള്‍ എന്നിവയായിരുന്നു മനസില്‍. കന്യാകുമാരിയിലെ ഉദയസൂര്യന്‍ പുതിയ ഉയരങ്ങളിലേക്കുള്ള ചിന്തകളാണ് നല്‍കിയത്… സമുദ്രത്തിന്റെ വിശാലത കൂടുതല്‍ ആശയങ്ങളിലേക്ക് കൊണ്ടുപോയി. ചക്രവാളം ഐക്യത്തെ ഓര്‍മിപ്പിച്ചു അത് പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയി.
ALSO READ: പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല
കശ്മീര്‍ നിന്നും കന്യാകുമാരി വരെ എല്ലാ ജനങ്ങളുടെയും ഉള്ളില്‍ ഐക്യം എന്ന സവിശേഷതയാണ് ഉള്ളത്. കന്യാകുമാരി സംഗമങ്ങളുടെ സ്ഥാനമാണ്. നമ്മുടെ നാട്ടിലെ പുണ്യനദികളെല്ലാം കടലിലാണ് എത്തപ്പെടുന്നത്. എന്നാല്‍ ഇവിടെ ആ കടലുകള്‍ സംഗമിക്കുന്നു. ഇങ്ങനെ നീളുന്ന കത്ത് ഒടുവില്‍ അവസാനിക്കുന്നത് എല്ലാവര്‍ക്കും ഒന്നിക്കാം വികസിത ഭാരതിനായി എന്ന് പറഞ്ഞുകൊണ്ടാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here