കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ ഓടി രക്ഷപെട്ടു; സംഭവം തൃശൂരിൽ

തൃശൂരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ രക്ഷപ്പെട്ടു. ശ്രീലങ്കൻ സ്വദേശി അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇന്ത്യൻ പാർലമെന്റ് എന്നെഴുതിയ വെളുത്ത നിറത്തിലുള്ള ടീഷർട്ട് ആണ് രക്ഷപ്പെടുമ്പോൾ ഇയാളുടെ വേഷം. പ്രതിക്കായി തൃശ്ശൂർ സിറ്റി പൊലീസ് വ്യാപകമായ തിരച്ചിൽ തുടരുകയാണ്. എറണാകുളത്ത് ലഹരി കേസിൽ പിടിയിലായ ഇയാൾ ജയിൽ മാറ്റത്തിന്റെ ഭാഗമായാണ് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തുന്നത്. ജയിലിൽ തടവിൽ കഴിയവേ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന കേസിലാണ് അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്. ഇതിനിടെ പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

Also Read; ഹേമ കമ്മീഷൻ റിപ്പോർട്ടിന് സ്റ്റേ; റിപ്പോർട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News