കൊയിലാണ്ടിയിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് അവസാനിച്ചു. എംഎൽഎകാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തു തീർപ്പാക്കിയത്.ബസ് ജീവനക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ചാണ് കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യബസ്സുകൾ മിന്നൽ പണി മുടക്ക് നടത്തിയത്. കൊയിലാണ്ടി – കോഴിക്കോട് റൂട്ടിലും, താമരശ്ശേരി റൂട്ടിലും മറ്റ് ലോക്കൽ റൂട്ടുകളിലുമാണ് പണിമുടക്ക് സമരം നടന്നത്. എംഎൽഎ കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽനടന്ന ചർച്ചയിലാണ് ഒടുവിൽ സമരം ഒത്തു തീർപ്പാക്കിയത്.

അതേസമയം, ബസ് ജീവനക്കാരൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് താക്കിത്നൽകുകയാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അപ്രതീക്ഷിതമായി ബസ്സുകൾ സർവീസ്നിർത്തി വച്ചതോടെ നിരവധി യാത്രക്കാരാണ് വലഞ്ഞത്.

Also Read: ‘ഇപ്പോൾ അനുശോചനത്തിന് മുൻ‌തൂക്കം, തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് ഉടൻ കടക്കും’; രമേശ് ചെന്നിത്തല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News