ജയിലര്‍ റിലീസ് ദിവസം ജീവനക്കാർക്ക് ലീവ് നല്‍കി സ്വകാര്യ കമ്പനി

രജനികാന്ത് നായകനാവുന്ന ജയിലര്‍ പ്രഖ്യാപന സമയം മുതല്‍ തന്നെ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് . ഓ​ഗസ്റ്റ് 10 ന് ആണ് ചിത്രത്തിന്റെ റിലീസ്. എന്നാൽ ഇപ്പോൾ രജനി ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി വരുകയാണ്.

also read: സ്നേഹയെ കൊല്ലാന്‍ ശ്രമിച്ചത് അരുണിനെ സ്വന്തമാക്കാന്‍: ന‍ഴ്സ് വേഷത്തിലെത്തി ‘എയര്‍ എംബോളിസ’ത്തിലൂടെ വകവരുത്താനായിരുന്നു പദ്ധതി

ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനം രജനികാന്തിന്‍റെ ചിത്രം റിലീസ് ആകുന്ന ദിവസം കമ്പനിക്ക് ലീവ് നല്‍കിയിരിക്കുന്നു. ഒപ്പം ചിത്രം കാണാന്‍ ഫ്രീ ടിക്കറ്റും നല്‍കിയിരിക്കുന്നു. യുഎന്‍ഒ അക്വാ എന്ന സ്ഥാപനമാണ് അവരുടെ ചെന്നൈയ്ക്ക് പുറമേ എല്ലാം ബ്രാഞ്ചിലും അവധി നല്‍കിയത്. ലീവ് അപേക്ഷകള്‍ കൂടുന്നതിനാലാണ് ഇതെന്ന് സ്ഥാപനം പറയുന്നു. നമ്മുടെ മുത്തച്ഛന്‍റെ കാലം തൊട്ട് നമ്മുടെ പേരമക്കളുടെ കാലം വരെ സൂപ്പര്‍ സ്റ്റാര്‍ രജനി മാത്രമാണെന്ന് ഇത് സംബന്ധിച്ച നോട്ടീസില്‍ സ്ഥാപനം പറയുന്നു.

also read: അണയാതെ മണിപ്പൂര്‍ കലാപം: മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ അഗ്നിക്കിരയായി

അതേസമയം രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ഇത്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ജയിലറിലൂടെ എന്ന വാർത്തയും ആരാധകർക്ക് ഏറെ ആവേശം തന്നെയാണ്.മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വിനായകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഏറ്റവുമൊടുവില്‍ ഒഫിഷ്യല്‍ ഷോകേസ് എന്ന പേരില്‍ പുറത്തെത്തിയ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും വൈറലാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News