സ്വകാര്യ ടെലികോം കമ്പനികളെ അമ്പരിപ്പിച്ച് പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ മുന്നേറ്റം. മൊബൈല്‍ സേവന രംഗത്ത് 5ജി സര്‍വീസ് ഉള്‍പ്പെടെ നല്‍കി ടെലികോം സേവന രംഗത്ത്് സ്വകാര്യ ടെലികോം കമ്പനികള്‍ മുന്നിട്ട് നില്‍ക്കുന്നതിനിടെയാണ് ബിഎസ്എന്‍എല്ലിന്റെ നേട്ടം. റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ ദേശീയതലത്തില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന കുറിച്ച ഏക കമ്പനിയാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ റീചാര്‍ജ് നിരക്ക് 22-25% കൂട്ടിയ പശ്ചാത്തലത്തിലായിരുന്നു ജൂലൈയില്‍ ബിഎസ്എന്‍എല്ലിലേക്ക് കൂടുതല്‍ പേര്‍ കൂടുമാറിയെത്തിയത്.
ALSO READ: നെയില്‍പോളിഷ് റിമൂവര്‍ വാങ്ങി കാശ് കളയേണ്ട; വീട്ടിലുണ്ടാക്കാം ഈസിയായി
ഇക്കാലയളവില്‍ ബിഎസ്എന്‍എല്‍ നിരക്ക് വര്‍ധിപ്പിക്കാത്തത് ആണ് ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ദേശീയതലത്തില്‍ 29.47 ലക്ഷം പേരാണ് പുതുതായി ബിഎസ്എന്‍എല്ലിലേക്ക് എത്തിയത്. ഇക്കാലയളവില്‍ ഭാരതി എയര്‍ടെല്ലില്‍ നിന്നും 16.94 ലക്ഷം പേരാണ് കൊഴിഞ്ഞുപോയതെന്ന് ട്രായുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഔദ്യോഗികമായി ഇനിയും 5ജി സേവനം തുടങ്ങാത്ത വോഡഫോണ്‍ വീഐയില്‍ നിന്ന് 14.13 ലക്ഷം പേര്‍ വിട്ടൊഴിഞ്ഞു. റിലയന്‍സ് ജിയോയ്ക്ക് 7.58 ലക്ഷം പേരെയാണ് നഷ്ടപ്പെട്ടത്. അതേസമയം, ഇപ്പോഴും 47 കോടിയിലധികം ഉപയോക്താക്കളും 40.68% വിപണിവിഹിതവുമായി ജിയോ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി.
ALSO READ: ആരോഗ്യരംഗത്ത് പുതിയ വിപ്ലവം; കാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ച് കമ്പനി, ആദ്യ ഘട്ട പരീക്ഷണം വിജയം
38 കോടിയിലധികം ഉപയോക്താക്കളും 33.12% വിഹിതവുമായി ഭാരതി എയര്‍ടെല്‍ രണ്ടാമതുമാണ്. സംസ്ഥാനത്തും ഈ ട്രെന്‍ഡ് പ്രതിഫലിച്ചു. ജൂലൈയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ജൂണിനെ അപേക്ഷിച്ച് 1.44 ലക്ഷം പേരുടെ കുറവാണുണ്ടായത്. വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന കുറിച്ച ഏക കമ്പനി ബിഎസ്എന്‍എല്‍ ആണ്. പുതുതായി 18,891 പേരെയാണ് ബിഎസ്എന്‍എല്‍ നേടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here