കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളി; ദില്ലി ചലോ മാര്‍ച്ചിലുറച്ച് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളി ദില്ലി ചലോ മാര്‍ച്ചിലുറച്ച് കര്‍ഷകര്‍. മാര്‍ച്ചിനായുള്ള ഒരുക്കങ്ങള്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ കര്‍ഷകര്‍ പൂര്‍ത്തിയാക്കി. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചു.

ALSO READ ;ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകൾ സ്വീകരിച്ചു; മന്ത്രി പി രാജീവ്

ഹരിയാന പൊലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം. അവസാന നിമിഷം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനംഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുമ്പോട്ട് പോകുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ശംഭുവടക്കമുള്ള അതിര്‍ത്തികളില്‍ രാവിലെ 11 മണിക്ക് ദില്ലി ലക്ഷ്യമിട്ട് നീങ്ങുമെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News